IMD Weather Update: അടുത്ത 2 ദിവസങ്ങളിൽ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകും എന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (India Meteorological Department (IMD) മുന്നറിയിപ്പ് നല്കി. ജനുവരി 8 മുതൽ 10 വരെ വടക്കുപടിഞ്ഞാറൻ, മധ്യേന്ത്യയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.
Also Read: INDIA Alliance: ഇന്ത്യ സഖ്യത്തിന്റെ ഐക്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്, ബീഹാറില്‍ സീറ്റ് വിഭജനം പൂർത്തിയായി
രാജസ്ഥാനിൽ കടുത്ത ശീത തരംഗ മുന്നറിയിപ്പ് നല്കുമ്പോള് തമിഴ്നാട്ടിലും കേരളത്തിലും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പാണ് IMD നല്‍കുന്നത്.
ഐഎംഡിയുടെ കാലാവസ്ഥാ ബുള്ളറ്റിൻ അനുസരിച്ച്, ജനുവരി 7 വരെ പഞ്ചാബ്, ഹരിയാന-ചണ്ഡീഗഡ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ രാത്രിയിലും രാവിലെയും വളരെ ഇടതൂർന്ന മൂടൽമഞ്ഞ് പ്രതീക്ഷിക്കുന്നു. ജനുവരി ആറിന് രാജസ്ഥാനിൽ ശീത തരംഗ മുന്നറിയിപ്പ് ഐഎംഡി നൽകിയിട്ടുണ്ട്.
അതേസമയം, രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കാണ് സാധ്യത. അടുത്ത 4-5 ദിവസങ്ങളിൽ തമിഴ്നാട്, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് IMD പ്രവചിക്കുന്നു.
ജനുവരി 6 മുതൽ ജനുവരി 8 വരെ തമിഴ്നാട്ടിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതേ കാലയളവിൽ, ജനുവരി 7 വരെ കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.