IMD Weather Update: ശൈത്യകാലത്തെ ഏറ്റവും തണുപ്പ് നിറഞ്ഞ ദിവസങ്ങളിലൂടെ ഉത്തരേന്ത്യ

IMD Weather Update: തിങ്കളാഴ്ചയാണ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 5.3 ഡിഗ്രി സെൽഷ്യസ് ഡൽഹിയില്‍ രേഖപ്പെടുത്തിയത്. മഞ്ഞുകാലം പിടി മുറുകുമ്പോൾ വെല്ലുവിളിയായി മഴ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 9, 2024, 02:31 PM IST
  • രാജ്യത്തിന്‍റെ തെക്കൻ ഭാഗം തുടർച്ചയായി മഴ ഭീഷണി നേരിടുകയാണ്. തമിഴ്‌നാട്ടിൽ തുടർച്ചയായ മഴയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് IMD പ്രവചിക്കുന്നു.
IMD Weather Update: ശൈത്യകാലത്തെ ഏറ്റവും തണുപ്പ് നിറഞ്ഞ ദിവസങ്ങളിലൂടെ ഉത്തരേന്ത്യ

IMD Weather Update: അസ്ഥി കോച്ചുന്ന തണുപ്പില്‍ ഉത്തരേന്ത്യ, ശീതക്കാറ്റ് ആഞ്ഞടിക്കുന്നത് കൊടും ശൈത്യത്തിന്‍റെ പ്രഹരം വര്‍ദ്ധിപ്പിക്കുകയാണ്.  

രാജ്യത്തിന്‍റെ വടക്കൻ മേഖല അതിശൈത്യത്തില്‍ പൊറുതിമുട്ടുകയാണ്. ഹരിയാന, ചണ്ഡീഗഢ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത മൂടൽമഞ്ഞിന്‍റെ അകമ്പടിയോടെ കടുത്ത തണുപ്പിനെ അഭിമുഖീകരിയ്ക്കുകയാണ്.  

Also Read:  Flipkart Layoffs: 7% ജീവനക്കാരെ പിരിച്ചു വിടാന്‍ ഫ്ലിപ്പ്കാർട്ട്

തിങ്കളാഴ്ചയാണ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 5.3 ഡിഗ്രി സെൽഷ്യസ് ഡൽഹിയില്‍ രേഖപ്പെടുത്തിയത്. മഞ്ഞുകാലം പിടി മുറുകുമ്പോൾ വെല്ലുവിളിയായി മഴ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നു. അതായത്, IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ചൊവ്വാഴ്ച നേരിയ മഴയ്‌ക്കോ ചാറ്റൽ മഴയ്‌ക്കോ സാധ്യതയുണ്ട്, കൂടാതെ, ആകാശം മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

Also Read:  AAP-Congress Seat Sharing: എഎപി-കോൺഗ്രസ് സീറ്റ് വിഹിതം, തീരുമാനം ഉടന്‍; സഖ്യത്തിൽ ആശയക്കുഴപ്പമെന്ന് ബിജെപി   
 
IMDയുടെ കാലാവസ്ഥാ ബുള്ളറ്റിൻ അനുസരിച്ച്, ജനുവരി 8 മുതൽ ജനുവരി 9 വരെ കിഴക്കൻ രാജസ്ഥാനിലും പശ്ചിമ മധ്യപ്രദേശിലും ഇടിമിന്നലോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. ജനുവരി 8 ന് രാജസ്ഥാനിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കടുത്ത തണുപ്പും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്തിന്‍റെ തെക്കൻ ഭാഗം തുടർച്ചയായി മഴ ഭീഷണി നേരിടുകയാണ്. തമിഴ്‌നാട്ടിൽ തുടർച്ചയായ മഴ നാശം വിതയ്ക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് IMD പ്രവചിക്കുന്നു. 

IMD കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത 4-5 ദിവസങ്ങളിൽ തമിഴ്‌നാട്, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ജനുവരി 9, 10 തീയതികളിൽ തമിഴ്‌നാട് തീരപ്രദേശങ്ങളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പില്‍ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News