Weather Update: കനത്ത മഴ, വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്; താറുമാറായി മുംബൈ നഗരം

ജനജീവിതം  താറുമാറാക്കി മുംബൈയില്‍ കനത്ത മഴ. മഹാരാഷ്ട്രയില്‍ നിരവധി ജില്ലകളില്‍  IMD ഓറഞ്ച്, റെഡ് അലേർട്ടുകൾ പുറപ്പെടുവിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 14, 2022, 09:11 AM IST
  • കനത്ത മഴ, മഹാരാഷ്ട്രയില്‍ നിരവധി ജില്ലകളില്‍ IMD ഓറഞ്ച്, റെഡ് അലേർട്ടുകൾ പുറപ്പെടുവിച്ചു.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കുറഞ്ഞത് 6 പേർ മരിച്ചു മുംബൈ പ്രാന്തപ്രദേശത്ത് കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചതായാണ് റിപ്പോര്‍ട്ട്.
Weather Update: കനത്ത മഴ, വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്; താറുമാറായി മുംബൈ നഗരം

Weather Update: ജനജീവിതം  താറുമാറാക്കി മുംബൈയില്‍ കനത്ത മഴ. മഹാരാഷ്ട്രയില്‍ നിരവധി ജില്ലകളില്‍  IMD ഓറഞ്ച്, റെഡ് അലേർട്ടുകൾ പുറപ്പെടുവിച്ചു.

മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ്, കോലാപൂർ, സത്താറ, അമരാവതി, താനെ എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു, പാൽഘർ, നാസിക്, പൂനെ എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read:  Kerala Weather Report: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്!

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കനത്ത  മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കുറഞ്ഞത് 6  പേർ മരിച്ചു  മുംബൈ പ്രാന്തപ്രദേശത്ത് കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചതായാണ് റിപ്പോര്‍ട്ട്.  

മഹാരാഷ്ട്രയിലെ കോലാപൂർ, പാൽഘർ, നാസിക്, പൂനെ, രത്നഗിരി എന്നിവിടങ്ങളിൽ ജൂലൈ 14  കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ( IMD Weather Update) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതേ സമയം മുംബൈയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട് തുടരും.  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്‌ക്കുള്ള സാധ്യതയോടൊപ്പം, അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിലും അതിന്‍റെ പ്രാന്തപ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്ന് IMD പ്രവചിക്കുന്നു. 

Also Read:  Weather Forecast: ഗുജറാത്തിലും മഹാരാഷ്ട്രയിലും നാശം വിതച്ച് കനത്ത മഴ, അടുത്ത 5 ദിവസത്തെ കാലാവസ്ഥ പ്രവചനം ഇപ്രകാരം

സിന്ധുദുർഗ്, ധൂലെ, നന്ദുർബാർ, ഒസ്മാനാബാദ്, ഔറംഗബാദ്, ബീഡ് എന്നീ ജില്ലകൾക്കും IMD സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, പൂനെയിലും പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ മറ്റ് ജില്ലകളിലും നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് വിവിധ അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. സംസ്ഥാനത്തെ പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. കൂടാതെ, മത്സ്യത്തൊഴിലാളികൾ ഈ സമയത്ത്  കടലിൽ പോകരുതെന്ന നിർദേശമുണ്ട്.

കനത്ത മഴയെത്തുടർന്ന്, മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ എല്ലാ സ്കൂളുകളും കോളേജുകളും അവധി നല്‍കിയിരിയ്ക്കുകയാണ്. വ്യാഴാഴ്ച ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News