Vistara Monsoon Sale: വിസ്താര മൺസൂൺ ഓഫർ, ആഭ്യന്തര വിമാന ടിക്കറ്റുകൾ 1,499 രൂപയ്ക്ക്!!

Vistara Monsoon Sale: വിസ്താര മൺസൂൺ സെയിൽ വളരെ നിശ്ചിത സമയത്തേയ്ക്ക് മാത്രമാണ്. ജൂലൈ 4 വരെ മാത്രമേ  ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍  23 മാർച്ച് 2024 വരെയുള്ള തിയതികളിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 05:45 PM IST
  • വിസ്താര മൺസൂൺ സെയിൽ ഓഫറിലൂടെ 1,499 രൂപ മുതൽ ആഭ്യന്തര വിമാന ടിക്കറ്റുകളും 11,799 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ബുക്ക് ചെയ്യുവാന്‍ സാധിക്കും.
Vistara Monsoon Sale: വിസ്താര മൺസൂൺ ഓഫർ, ആഭ്യന്തര വിമാന ടിക്കറ്റുകൾ 1,499 രൂപയ്ക്ക്!!

Vistara Monsoon Sale: വിസ്താര മൺസൂൺ സെയിൽ ആരംഭിച്ചു. ഈ ഓഫറിലൂടെ 1,499 രൂപ മുതൽ ആഭ്യന്തര വിമാന ടിക്കറ്റുകളും 11,799 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ബുക്ക് ചെയ്യുവാന്‍ സാധിക്കും. 

Also Read:  Love Horoscope July 2023: ജൂലൈ മാസം നിങ്ങളുടെ പ്രണയജീവിതം എങ്ങിനെയായിരിയ്ക്കും? 

വളരെ നിശ്ചിത സമയത്തേയ്ക്ക് മാത്രമാണ് ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കുക. അതായത്, ജൂലൈ 4 വരെ മാത്രമേ  ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍  23 മാർച്ച് 2024 വരെയുള്ള തിയതികളിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കും.  

Also Read:  Venus Transit 2023: ഈ രാശിക്കാരുടെ ജീവിതം ഉടന്‍ മാറി മറിയും, അടിപൊളി സമയം, പണത്തിന്‍റെ പെരുമഴ 

"മൺസൂൺ വിൽപ്പനയിലൂടെ ഞങ്ങളുടെ അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലുടനീളം കുറഞ്ഞ നിരക്കുകൾ ആസ്വദിക്കൂ! 23 മാർച്ച് 2024 വരെയുള്ള യാത്രയ്ക്കായി 04 ജൂലൈ 2023നകം നിങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുക. നിബന്ധനകള്‍ ബാധകമാണ്, " വിസ്താര ഒരു ട്വീറ്റിൽ പറയുന്നു. കൂടാതെ, ഈ ഓഫര്‍ 3 ക്യാബിൻ ക്ലാസുകളും 2023 ജൂലൈ മുതൽ 2024 മാർച്ച് വരെയുള്ള യാത്രാ തീയതികൾ ഉൾക്കൊള്ളുന്നതായും വിസ്താര എയർലൈൻ പറയുന്നു. 

ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം? 

ഔദ്യോഗിക വെബ്‌സൈറ്റ് www.airvistara.com വഴിയും ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്പുകൾ വഴിയും വിസ്താരയുടെ എയർപോർട്ട് ടിക്കറ്റ് ഓഫീസുകളിൽ (ATOs), കോൾ സെന്‍റർ വഴിയും ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴിയും (OTA) യാത്രക്കാർക്ക് 'വിസ്താര മൺസൂൺ സെയിൽ' (Vistara Monsoon Sale) ഓഫറിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.  

വിസ്താരയെ കുറിച്ച് എല്ലാം

ടാറ്റ സൺസിന്‍റെയും സിംഗപ്പൂർ എയർലൈൻസിന്‍റെയും സംയുക്ത സംരംഭമായ വിസ്താര ഇന്ത്യക്കകത്തും പുറത്തുമുള്ള 43 ലക്ഷ്യസ്ഥാനങ്ങളെ ആകാശ മാര്‍ഗ്ഗം ബന്ധിപ്പിക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമായി 260-ലധികം ഫ്ലൈറ്റുകൾ പ്രതിദിനം വിസ്താര പ്രവർത്തിപ്പിക്കുന്നു. . വിസ്താര ഇതിനകം 35 ദശലക്ഷത്തിലധികം സന്തുഷ്ടരായ ഉപഭോക്താക്കള്‍ക്ക് യാത്രയൊരുക്കിയിട്ടുണ്ട്.  

ഈ സംയുക്ത സംരംഭത്തിൽ, ടാറ്റ സൺസിന് 51% ഓഹരിയും സിംഗപ്പൂർ എയർലൈൻസിന് 49% ഓഹരിയും ഉണ്ട്. ടാറ്റ എസ്ഐഎ എയർലൈൻസ് എന്ന പേരിലാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News