Viral Video: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

Viral Video: പറക്കുന്ന മയിലിന്റെ ഈ അത്ഭുതകരമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ തരംഗം സൃഷ്ടിക്കുകയാണ്. 'Majestic Flight' എന്ന അടിക്കുറിപ്പോടെ വെറും 10 സെക്കൻഡുള്ള ഈ വീഡിയോ ഇതുവരെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. 

Written by - Ajitha Kumari | Last Updated : Oct 1, 2022, 09:18 AM IST
  • മയിൽ പറക്കുന്ന മനോഹര ദൃശ്യം
  • മയിൽ നമ്മുടെ ദേശീയ പക്ഷിയാണ്
  • പറക്കുന്ന മയിലിന്റെ അത്ഭുതകരമായ വീഡിയോ ട്വിറ്ററിൽ തരംഗം സൃഷ്ടിക്കുകയാണ്
Viral Video: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

Viral Video: മയിൽ നമ്മുടെ ദേശീയ പക്ഷിയാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  മയിലിന്റെ ഭംഗി വർണിക്കാൻ കഴിയാത്തതാണ്.  ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറമെ തെക്കുകിഴക്കൻ ഏഷ്യയിലെയും ആഫ്രിക്ക ഭൂഖണ്ഡത്തിലെ കോംഗോ തടത്തിൽ കാണപ്പെടുന്ന ഇവ സൗന്ദര്യത്തിന്റെ കാര്യത്തിൽ മറ്റു പക്ഷികളിൽ നിന്നും വളരെ മുന്നിലാണ്. അതുകൊണ്ടുതന്നെ മയിലിനെ പക്ഷികളുടെ രാജാവെന്നും പറയാറുണ്ട്. ആകാശത്ത് കാർമേഘങ്ങൾ കാണുമ്പോൾ കൂടുതൽ സന്തോഷം മയിലുകൾക്ക് ആണെന്നും പറയുന്നുണ്ട്.  കാരണം ആ സമയത്താണ് ഇവ തന്റെ സുന്ദരമായ പീലികൾ വിടർത്തി ആടുന്നത്.  ആസമയത്ത് ഭംഗി ഒന്ന് വേറെ തന്നെയാണ്.  എന്നാൽ നിങ്ങൾക്ക് ഒപ്രു കാര്യമറിയാമോ?  ഭൂമിയിലെ പറക്കുന്ന പക്ഷികളിലെ ഏറ്റവും വലിയ പക്ഷികളിൽ ഒന്നാണ് മയിലുകൾ എന്നത്.  ഇത് സമർത്ഥിക്കുന്നു തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, അതിൽ  മയിൽ പറക്കുന്ന മനോഹര ദൃശ്യം നിങ്ങൾക്ക് കാണാൻ കഴിയും.  

Also Read: ഡസൻ കണക്കിന് മൂർഖന്മാരെ കൂളായി കുളിപ്പിക്കുന്ന പെൺകുട്ടി..! വീഡിയോ വൈറൽ 

പറക്കുന്ന മയിലിനെ കാണുമ്പോൾ നമുക്ക് തോന്നും ഇത് ശരിക്കും ഭൂമിയിലെ തന്നെ ഒരു പക്ഷിയാണോ അതോ ആകാശത്തു നിന്നും ഇറങ്ങിവന്നിട്ട് തിരിച്ച് അങ്ങോട്ടുതന്നെ പോകുകയാണോയെന്ന്.    മയിലിനെ ഭംഗിയുള്ള കൂറ്റൻ ചിറകുകൾ ശരിക്കും അത്ഭുതമാണ്, അതിന് ഒരു സംശയവുമില്ല.  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വനത്തിനുള്ളിലെ ഇടുങ്ങിയ റോഡിൽ രണ്ട് മയിലുകൽ നിൽക്കുന്നത്.  അതിൽ ഒന്ന്  റോഡിലൂടെ സുഖമായി നടക്കുന്നതും മറ്റേ മയിൽ വലിയ ചിറകുകൾ ഉപയോഗിച്ച് മുകളിലേക്ക് പറക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം. ഇത്തരമൊരു അത്ഭുതകരമായ കാഴ്ച വളരെ അപൂർവമായി മാത്രമേ നമുക്ക് കാണാൻ കഴിയൂ. മാത്രമല്ല മയിലുകളെ അങ്ങനെ എപ്പോഴും കാണാനും കഴിയില്ല. അതുകൊണ്ടുതന്നെ ഈ വീഡിയോ കാണുന്നവരുടെ മനസ് സന്തോഷം കൊണ്ട് നിറയും സംശയമില്ല.  വീഡിയോ കാണാം...

Also Read: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

Also Read: ചതിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി..! വീഡിയോ വൈറൽ

പറക്കുന്ന മയിലിന്റെ അതിശയകരമായ ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ @CosmicGaiaX എന്ന ഐഡിയിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  'Majestic Flight' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെറും 10 സെക്കൻഡ് മാത്രമുള്ള ഈ വീഡിയോക്ക് ഇതുവരെ 2.5M വ്യൂസും 27.5k ലൈക്‌സും ലഭിച്ചിട്ടുണ്ട്.  മാത്രമല്ല നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News