Viral Video: ആനന്ദ നൃത്തം ചെയ്യുന്ന മയിലിന് മുന്നിൽ പാഞ്ഞെത്തി കടുവ..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും  മയിലിനെ വേട്ടയാടാൻ പതുങ്ങിയിരിക്കുന്ന കടുവയെ.  പെട്ടെന്ന് മയിലിനെ പിടിക്കാൻ ചാടിവീണു കടുവ പിന്നെ സംഭവിച്ചത് കണ്ടുതന്നെ വേണം. 

Written by - Ajitha Kumari | Last Updated : Nov 22, 2022, 08:17 AM IST
  • മയിലിന് മുന്നിൽ പാഞ്ഞെത്തി കടുവ
  • വീഡിയോയിൽ കാണാൻ കഴിയും ചിറകു വിരിച്ച് സന്തോഷത്തോടെ നൃത്തം ചെയ്യുന്ന മയിലിനെ
Viral Video: ആനന്ദ നൃത്തം ചെയ്യുന്ന മയിലിന് മുന്നിൽ പാഞ്ഞെത്തി കടുവ..! വീഡിയോ വൈറൽ

Viral Video: കാടിനുള്ളിൽ സ്വയം രക്ഷപെടണമെങ്കിൽ എപ്പോഴും കണ്ണും കാതും തുറന്ന് വയ്ക്കണം എന്നാണ് പറയുന്നത്. ഇതിൽ എന്തെങ്കിലും ചെറിയൊരു അശ്രദ്ധയുണ്ടായാൽ മതി ജീവനും ജീവിതവും പ്രതിസന്ധിയിലാകാൻ.  അത്തരത്തിലുള്ള ഒരു കിടിലൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  വീഡിയോ അപകടകാരിയായ കടുവയുടേയും മയിലിന്റെയുമാണ്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ചിറകു വിരിച്ച് സന്തോഷത്തോടെ നൃത്തം ചെയ്യുന്ന മയിലിനെ ഒപ്പം കൂട്ടാളികളുമുണ്ട്.  അതിനിടയിലാണ് ഇരയ്ക്കുവേണ്ടി അലഞ്ഞുതിരഞ്ഞ കടുവ മൂവരേയും നിരീക്ഷിച്ചുകൊണ്ട് നിൽക്കുന്നത് കാണുന്നത്.  പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്. 

Also Read: നിർത്തിയിട്ടിരുന്ന ബൈക്കിൽ സ്‌കൂട്ടി കൊണ്ടിടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

കടുവയുടെയും മയിലിന്റെയും ഈ വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.  കാട്ടിൽ മയിൽ സന്തോഷത്തോടെ നൃത്തം ചെയ്യുമ്പോൾ പെട്ടെന്നാണ് ഒരു കടുവ മുന്നിലേക്ക് ചാടി വരുന്നത്.  സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്ന മയിലുണ്ടോ പിന്നാലെ മരണം പതിഞ്ഞിരുപ്പുണ്ടെന്ന് മനസിലായതുമില്ല.  മയിൽ പീലിവിടർത്തി ആടിക്കൊണ്ടിരുന്നപ്പോഴാണ് കടുവ പെട്ടെന്ന് പുറകിൽ നിന്നും ചാടി വീഴുന്നത്.  ശരിക്കും പറഞ്ഞാൽ അത്ഭുതം എന്ന് മാത്രം പറഞ്ഞാൽ മതി.  കടുവ ചാടി വീണതും മയിലുകൾ ജീവനും കൊണ്ട് പറന്നു മാറി.  അത് നോക്കി നിൽക്കാൻ മാത്രമേ കടുവയ്ക്ക് കഴിഞ്ഞുള്ളു, വീഡിയോ കാണാം...

Also Read: കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ വന്ന മൂർഖനു മുന്നിൽ കൊടുങ്കാറ്റു പോലെ അമ്മ കോഴി..! വീഡിയോ കാണാം

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by (@bilal.ahm4d)

Also Read: Richest Zodiac Sign: ജന്മം കൊണ്ടേ കോടിപതികൾ ആയിരിക്കും ഈ രാശിക്കാർ, കുബേരന്റെ അനുഗ്രഹം ഇവർക്ക് എപ്പോഴും ഉണ്ടാകും! 

കടുവയുടെയും മയിലിന്റെയും ഈ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ തരംഗം സൃഷ്ടിക്കുകയാണ്.  വൈറലാകുന്ന ഈ വീഡിയോ bilal.ahm4d എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോ സോഷ്യൽ മീഡിയ ആരാധകർക്കും ഏറെ ഇഷ്ടമായിരിക്കുകയാണ്. വീഡിയോയ്ക്ക് ഇതുവരെ 260 k ലൈക്സ് ആണ് ലഭിച്ചിരിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News