Viral Video: രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിക്കുന്ന യുവാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ എല്ലാവരും ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല. ഈ വീഡിയോ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  പാമ്പും മനുഷ്യനും തമ്മിലുള്ള ബന്ധം കാണുക എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ.

Written by - Ajitha Kumari | Last Updated : Nov 17, 2022, 04:36 PM IST
  • കിംഗ് കോബ്രയെ ഷാംപൂ തേച്ചു കുളിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ?
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
Viral Video: രാജവെമ്പാലയെ ഷാംപൂ തേച്ച്  കുളിപ്പിക്കുന്ന യുവാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകളാണ് പലപ്പോഴും വൈറലാകുന്നത് അതിൽ കൂടുതലും പാമ്പുകൾ, സിംഹം, വിവാഹം എന്നിങ്ങനെ വ്യത്യസ്ത രീതിയിലുള്ള വീഡിയോകളാണ് വൈറലാകുന്നത്.  പാമ്പിനെയും പലതരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്.  പാമ്പ് ഇനി ചെറുതോ വലുതോ ആകട്ടെ 'പാമ്പ്' എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് മുട്ടിടിയാണ്.  കാരണം അതിന്റെ കൊത്ത് കിട്ടിയാൽ ശരിക്കും പണിയാകും.  എന്തിനേറെ മൃഗങ്ങൾ പോലും പാമ്പുകളെ കണ്ടാൽ ഓടി രക്ഷപ്പെടാറുണ്ട്.  ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.  ഒരു രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവാണ് വീഡിയോയിൽ. ഇങ്ങനൊരു വീഡിയോ നിങ്ങൾ ആദ്യമായിട്ടാകും കാണുന്നത്.

Also Read: ഇര തേടി അലയുന്നതിനിടെ രണ്ട് കടുവകൾ മുഖാമുഖം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ! 

വൈറലാകുന്ന വീഡിയോ കണ്ടാൽ കാണുന്നവരുടെ ഹൃദയമിടിപ്പ് കൂടും എന്ന കാര്യത്തിൽ സംശയം വേണ്ട. തുടക്കം കണ്ടാൽ ആരുടെയും ഹൃദയമിടിപ്പ് കൂടും. വീഡിയോയിൽ കാണാം വെള്ള നിറത്തിലുള്ള ടൈൽസിനു മുകളിൽ ഒരു രാജവെമ്പാലയെ കുളിപ്പിക്കുകയാണ് യുവാവ്.  അതും ലോകത്തിലെ ഏറ്റവും വിഷം കൂടിയ ഇനത്തിലുള്ള ഈ രാജവെമ്പാലയെ വെറുതെ അങ്ങ് കുളിപ്പിക്കുകയല്ല കേട്ടോ ഷാംപൂ തേച്ചാണ് കുളിപ്പിക്കുന്നത്. ഒരു കൊച്ചുകുട്ടിയെ കുളിപ്പിക്കുന്ന അതേ രീതിയിൽ.  കാണാൻ അതിലേറെ രസം ഒരു പ്രതികരണവുമില്ലാതെ കുളി ആസ്വദിക്കുന്ന രാജവെമ്പാലയെയാണ്. അയാൾ ഷാംപൂ ഉപയോഗിച്ച് തടവിയാണ് കിംഗ് കോബ്രയെ കുളിപ്പിക്കുന്നത്. വീഡിയോ കണ്ട ചിലർ അതിന്റെ വാ അടച്ചു വച്ചിരിക്കുന്നത് കൊണ്ടാണ് അത് ആക്രമിക്കാത്തത് എന്നൊക്കെയുള്ള കമന്റുകളും നൽകുന്നുണ്ട്.  എന്തായാലും വീഡിയോ ഞെട്ടിക്കുന്നതാണ് എന്നതിൽ സംശയം വേണ്ട.  വീഡിയോയോയിൽ രാജവെമ്പാലയെ സോപ്പ് തേയ്ച്ചു കുളിപ്പിക്കുന്നതിന് നൽകിയിരിക്കുന്ന മ്യൂസിക് പപ്പയുടെ സ്വന്തം അപ്പൂസിലേതാണ്.  അതുംകൂടിയായപ്പോൾ വീഡിയോ ശരിക്കും വൈറലാകുന്നുണ്ട്. വീഡിയോ കാണാം...

Also Read: Viral Video: സിംഹത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് നദിയിലേക്ക് ചാടിയ പോത്ത് ചെന്നുപെട്ടതോ..! വീഡിയോ വൈറൽ

Also Read: Guru Margi 2022: വ്യാഴം നേർരേഖയിലേക്ക്: ഈ 3 രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!

ഞെട്ടിക്കുന്ന വൈറലാകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ @DPrasanthNair എന്ന പേജിലൂടെയാണ് പങ്കിട്ടിരിക്കുന്നത്. 'പാമ്പും മനുഷ്യനും തമ്മിലുള്ള ബന്ധം' എന്ന അടിക്കുറിപ്പോടെയാണ്‌ ഈ പാട്ടിനൊപ്പം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  ഏതാണ്ട് 45 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ് കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടതും ലൈക്സ് അടിക്കുന്നതുമൊക്കെ നിരവധിപേർ കമന്റുകളും നൽകുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News