Viral Video: മയിലിന്റെ മുട്ട കക്കാനെത്തിയ യുവാവിന് കിട്ടി മുട്ടൻ പണി!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മയിലിന്റെ മുട്ട കൂളായി മോഷ്ടിക്കുന്ന ഒരു യുവാവിനെ.  ശേഷം അയാൾക്ക് എന്ത് സംഭവിച്ചുവെന്ന് വീഡിയോ കണ്ടാൽ മനസിലാകും.   

Written by - Ajitha Kumari | Last Updated : Mar 10, 2022, 11:19 AM IST
  • മയിലിന്റെ മുട്ട കൂളായി മോഷ്ടിക്കുന്ന ഒരു യുവാവ്
  • അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത്
Viral Video: മയിലിന്റെ മുട്ട കക്കാനെത്തിയ യുവാവിന് കിട്ടി മുട്ടൻ പണി!

Viral Video: മൃഗങ്ങളോടോ പക്ഷികളോടോ നമ്മൾ സ്നേഹത്തിലാണ് പെരുമാറുന്നതെങ്കിൽ അവയും ഏതാണ്ട് അങ്ങനെയൊക്കെ തന്നെ പെരുമാറും എന്നാൽ നമ്മൾ അവരെ ഉപദ്രവിച്ചാലോ അതുപോലെ അവയും നമുക്ക് പണി തരും എന്ന കാര്യത്തിൽ സംശയമില്ല. 

Also Read: Viral Video: അപകടകാരിയായ പാമ്പിനൊപ്പം കൂളായി കളിക്കുന്ന പെൺകുട്ടി!

ഇത്തരം നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുമുണ്ട് അല്ലെ? അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത്.  വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മയിലിന്റെ മുട്ട കക്കുന്ന ഒരു യുവാവിനെ.  ആ യുവാവ് മുട്ട കയ്യിൽ എടുത്തതും പെട്ടെന്ന് അവിടേക്ക് മറ്റൊരു മയിൽ പറന്നുവന്നു യുവാവിനെ ആക്രമിക്കുകയായിരുന്നു. 

Also Read: Viral Video: രവീന്ദ്ര ജഡേജയെ അനുകരിച്ച് ആനക്കുട്ടി! വീഡിയോ വൈറൽ

മയിലിന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ ആ യുവാവ് തെറിച്ച്  താഴേക്ക് വീഴുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വീഡിയോ കണ്ട സോഷ്യൽ മീഡിയ പ്രേമികൾ ധാരാളം കമന്റുകളും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by natural video (@naturepixm)

വീഡിയോ naturepixm എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 747 k വ്യൂസും 14.7 k ലൈക്ക്സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News