Viral Video: സിംഹക്കൂട്ടിൽ യുവാക്കൾ, അന്തംവിട്ട് സോഷ്യൽ മീഡിയ - വീഡിയോ വൈറൽ

Viral Video: കൂട്ടിൽ കയറിയ യുവാവിനെ സിംഹങ്ങൾ അക്രമിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 01:04 PM IST
  • കൂട്ടിൽ കയറിയ ഒരു യുവാവിനെ സിംഹങ്ങൾ അക്രമിക്കുന്നതിന്റെ വീഡിയോയാണ് വൈറലാവുന്നത്.
  • മൂന്ന് പെൺ സിംഹങ്ങൾ ചേർന്ന് യുവാവിനെ ആക്രമിക്കുകയാണ്.
  • കൂട്ടിനകത്ത് ഒരു കൊച്ചു കുട്ടി ഉൾപ്പെടെ മറ്റ് രണ്ട് പേർ കൂടി നിൽക്കുന്നത് കാണാം.
Viral Video: സിംഹക്കൂട്ടിൽ യുവാക്കൾ, അന്തംവിട്ട് സോഷ്യൽ മീഡിയ - വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകളിൽ കൂടുതലും മൃ​ഗങ്ങളുടെ വീഡിയോകളാണ്. മൃ​ഗങ്ങൾ ഇരപിടിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിരവധിയാണ്. മനുഷ്യനും മൃ​ഗവും ഒന്നിച്ചുള്ള ധാരാളം വീഡിയോകളും കാണാറുണ്ട്. മനുഷ്യരുമായി വളരെ പെട്ടെന്ന് ചിലർ ഇണങ്ങും. എന്നാൽ ചില മൃ​ഗങ്ങൾ അങ്ങനെയല്ല. അവ വലിയ അക്രമകാരികളാണ്. അത്തരത്തിൽ ആളുകളെ ഭയപ്പെടുത്തുന്ന ഒരു വീഡിയോ ആണിത്. 

കൂട്ടിൽ കയറിയ ഒരു യുവാവിനെ സിംഹങ്ങൾ അക്രമിക്കുന്നതിന്റെ വീഡിയോയാണ് വൈറലാവുന്നത്. മൂന്ന് പെൺ സിംഹങ്ങൾ ചേർന്ന് യുവാവിനെ ആക്രമിക്കുകയാണ്. കൂട്ടിനകത്ത് ഒരു കൊച്ചു കുട്ടി ഉൾപ്പെടെ മറ്റ് രണ്ട് പേർ കൂടി നിൽക്കുന്നത് കാണാം. യുവാവിനെ സിംഹങ്ങൾ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ കൂടെയുള്ള യുവാവ് സുഹൃത്തിനെ രക്ഷിക്കാൻ വരുന്ന ദൃശ്യങ്ങളിൽ കാണാൻ കഴിയും. സിംഹങ്ങൾ ആക്രമിച്ചുവെങ്കിലും പരിക്കുകളില്ലാതെ ഇയാൾ രക്ഷപ്പെട്ടു. വൈറലായ വീഡിയോ കാണാം...

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Malik Humais (@mhumais7)

Also Read: Viral Video : പതിവായി പുല്ലു തിന്നുന്ന നായയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

 

Malik Humais എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ വീഡിയോ വൈറലാണ്. ഇതിന് മുൻപും ഇയാൾ ഇത്തരത്തിൽ വന്യമൃ​ഗങ്ങളുടെ വളരെ അടുത്ത് പോകുന്നതായാണ് ഇയാളുടെ പ്രൊഫൈലിൽ നിന്ന് മനസിലാകുന്നത്. ഇത്തരത്തിൽ അനേകം വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. വൈറലാകുന്നതിനായി എന്ത് അപകടം പിടിച്ച കാര്യവും ആളുകൾ ചെയ്യുകയാണ് എന്ന തരത്തിൽ വലിയ വിമർശനമാണ് ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News