Viral Video: ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും! കുറുമ്പുകാട്ടി കരടിക്കുട്ടന്മാർ - കൗതുകമുണർത്തി വീഡിയോ

Viral Video: യുഎസിൽ നിന്നുള്ള ഈ വീഡിയോയിൽ ഒരു അമ്മക്കരടി തന്റെ നാല് കുഞ്ഞുങ്ങളെയും റോഡിനപ്പുറം എത്തിക്കാൻ ശ്രമിക്കുന്നതാണ് കാണാൻ സാധിക്കുക.   |

Written by - Zee Malayalam News Desk | Last Updated : Jan 16, 2023, 02:56 PM IST
  • ഓരോരുത്തരെയായി റോഡിനപ്പുറം എത്തിക്കാൻ അമ്മക്കരടി ശ്രമിക്കുകയാണ്.
  • എന്നാൽ അതിന് അമ്മക്കരടി നല്ലതുപോലെ കഷ്ടപ്പെടുന്നുണ്ട്.
  • ഇവരുടെ റോഡ് മുറിച്ചുകടക്കലിന് സഹായകമായി ആളുകളുമുണ്ട്. ​
  • വാഹനങ്ങൾ നിർത്തി എല്ലാവരും ഇവർക്ക് റോഡ് മുറിച്ച് കടക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു.
Viral Video: ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും! കുറുമ്പുകാട്ടി കരടിക്കുട്ടന്മാർ - കൗതുകമുണർത്തി വീഡിയോ

Cute Bear Viral Video: സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇപ്പോൾ വൈറൽ വീഡിയോകളുടെ ഒരു ബഹളമാണ്. കൗതുകമുണർത്തുന്നതും രസകരവുമായ വീഡിയോകൾ ആളുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കും. അത് പിന്നീട് മറ്റുള്ളവർ ഷെയർ ചെയ്ത് ചെയ്ത് വൈറലായി മാറും. അങ്ങനെയുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. മനുഷ്യരുടെയും മൃ​ഗങ്ങളുടെയുമൊക്കെ വീഡിയോകൾ ഇതിൽപ്പെടും. കൗതുകമുണർത്തുന്നതും രസിപ്പിക്കുന്നതുമായ വീഡിയോകൾ മാത്രമല്ല പലപ്പോഴും നമ്മളെ ഭയപ്പെടുത്തുന്നവയും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. 

എന്നാലിപ്പോൾ വൈറലാകുന്ന രസകരവും അതിലേറെ കൗതുകവും നിറഞ്ഞ ഒരു വീഡിയോ ആണ്. ഒരു അമ്മ കരടിയും നാല് കുഞ്ഞി കരടികളുടെയും വീഡിയോയാണിത്. കുഞ്ഞുങ്ങൾ എപ്പോഴും കുസൃതികൾ കാണിച്ച് നടക്കുന്നവരാണ്. അത്തരത്തിൽ വികൃതികളാ? കരടിക്കുട്ടന്മാരാണ് ഈ വീഡിയോയിലുള്ളത്. ചെറിയ ചിരിയോടെയല്ലാതെ ഈ വീഡിയോ കണ്ടിരിക്കാൻ സാധിക്കില്ല. 

വീഡിയോ കാണാം...

Also Read: Viral Video : നടുറോഡിൽ പെൺകുട്ടികൾ കൂട്ടത്തോടെ പൊരിഞ്ഞ അടി; സംഭവം അന്വേഷിച്ചപ്പോഴോ...

 

ഈ വീഡിയോയിൽ തന്റെ കു‍ഞ്ഞുങ്ങളെ റോഡിനപ്പുറെ എത്തിക്കാൻ ശ്രമിക്കുന്ന അമ്മക്കരടിയെ കാണാൻ കഴിയും. ഓരോരുത്തരെയായി റോഡിനപ്പുറം എത്തിക്കാൻ അമ്മക്കരടി ശ്രമിക്കുകയാണ്. എന്നാൽ അതിന് അമ്മക്കരടി നല്ലതുപോലെ കഷ്ടപ്പെടുന്നുണ്ട്. കാരണം ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന സ്വഭാവമാണ് എല്ലാത്തിനും. ഒരാളെ റോഡിനപ്പുറം എത്തിച്ചതും പിന്നാലെ രണ്ട് പേർ കൂടി അങ്ങെത്തി. എന്നാൽ നാലാമനെ എത്തിക്കാൻ അമ്മക്കരടി തിരിച്ചുവന്നപ്പോഴേക്കും അമ്മയുടെ പുറകെ ഒരാൾ തിരിച്ചെത്തി. ഇവരുടെ റോഡ് മുറിച്ചുകടക്കലിന് സഹായകമായി ആളുകളുമുണ്ട്. ​വാഹനങ്ങൾ നിർത്തി എല്ലാവരും ഇവർക്ക് റോഡ് മുറിച്ച് കടക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു. 

Sammie എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള വീഡിയോയാണിത്. വീഡിയോ ഇതിനോടകം നിരവധി പേർ കാണുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News