Viral Video : ചെക്ക്പോസ്റ്റ് ചാടി കടന്ന് ആന; വീഡിയോ വൈറൽ

ഭാരത് ഏക് വിശ്വ ഗുരു എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.  

Written by - Zee Malayalam News Desk | Last Updated : Sep 19, 2022, 03:35 PM IST
  • ഭാരത് ഏക് വിശ്വ ഗുരു എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
  • സംഭവം നടക്കുന്നത് ഇന്ത്യയിൽ തന്നെയാണെന്നാണ് വീഡിയോയിൽ നിന്ന് ലഭിക്കുന്ന സൂചന.
  • വീഡിയോയിൽ റോഡിന് കുറുകെയുള്ള ബാരിയർ ഉയർത്താനൊന്നും നിൽക്കാതെ ചാടി കടന്ന് പോകുകയാണ് ഒരു ആന.
Viral Video : ചെക്ക്പോസ്റ്റ് ചാടി കടന്ന് ആന; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വീഡിയോകളാണ്. നെറ്റിസൺസ് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും ഇത്തരം വീഡിയോകൾ കാണാനാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ദിനം പ്രതി സാമൂഹിക മാധ്യമങ്ങളിൽ എത്തുന്നത്. ജീവിതത്തിലെ വിരസത മാറ്റാനും സ്‌ട്രെസും ടെൻഷനും ഒക്കെ മറക്കാനും ഇത്തരം വീഡിയോകൾ ഉപയോഗിക്കുന്നവരുണ്ട്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  അത്തരത്തിൽ അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ്  ആനകൾ.  ഒരു ആന പൂർണ വളർച്ചയെത്താൻ 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആനയുടെ വളർച്ച തുടരും.  പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്.  ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം. ജനിച്ച് ഒരു വർഷത്തിന് ശേഷം മാത്രമേ ആനകുട്ടികൾക്ക് തുമ്പികൈ നിയന്ത്രിക്കാൻ സാധിക്കൂ.

ALSO READ: Viral Video : പാമ്പ് പടം പൊഴിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ഭാരത് ഏക് വിശ്വ ഗുരു എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. സംഭവം നടക്കുന്നത് ഇന്ത്യയിൽ തന്നെയാണെന്നാണ് വീഡിയോയിൽ നിന്ന് ലഭിക്കുന്ന  സൂചന. വീഡിയോയിൽ റോഡിന് കുറുകെയുള്ള ബാരിയർ ഉയർത്താനൊന്നും നിൽക്കാതെ ചാടി കടന്ന് പോകുകയാണ് ഒരു ആന. ആനയുടെ പുറത്ത് അതിന്റെ പാപ്പാനും ഇരിപ്പുണ്ട് . പാപ്പാൻ പറഞ്ഞിട്ടും കേൾക്കാതെയാണ് ആന ബാരിയർ ചാടി കടക്കുന്നത്. വഴിയിൽ നിൽക്കുന്ന യാത്രക്കാരൊക്കെ തന്നെ ആനയെ അന്തം വിട്ട് നോക്കി നിൽക്കുകയാണ്. വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടു കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News