Viral Video: സ്‌കൂട്ടർ യാത്രയ്ക്കിടയിൽ കുളി പാസാക്കുന്ന യുവതിയും യുവാവും..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സ്‌കൂട്ടി ഓടിക്കുന്നതിനിടെ ഒരു യുവതിയും യുവാവും നടുറോഡിൽ കുളിക്കുന്നത്. 

Written by - Ajitha Kumari | Last Updated : May 22, 2023, 04:15 PM IST
  • സ്‌കൂട്ടി ഓടിക്കുന്നതിനിടെ ഒരു യുവതിയും യുവാവും നടുറോഡിൽ കുളിക്കുന്നു
  • വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം
Viral Video: സ്‌കൂട്ടർ യാത്രയ്ക്കിടയിൽ കുളി പാസാക്കുന്ന യുവതിയും യുവാവും..! വീഡിയോ വൈറൽ

Viral Video: സ്‌കൂട്ടി ഓടിക്കുന്നതിനിടെ ഒരു യുവതിയും യുവാവും നടുറോഡിൽ കുളിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. അതിൽ ചിലത് ചിരിക്കാനും ചിന്തിക്കാനുമുള്ളതാണെങ്കിൽ മറ്റു ചിലത് ഭയപ്പെടുത്തുന്നതും കണ്ണു നനയിക്കുന്നതുമാണ്.  അത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനവും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ  മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിൽ നിന്നുള്ള വിചിത്രമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു യുവതിയും യുവാവും നാട് റോഡിൽ കാണിച്ചുകൂട്ടുന്നത്.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും റെഡ് ലൈറ്റിൽ വാഹങ്ങൾ നിൽക്കുന്നത് അതിനിടയിലാണ് നാട് റോഡിൽ സ്‌കൂട്ടിയിൽ ഇരിക്കുന്ന യുവതിയും യുവാവും കുളിക്കാൻ തുടങ്ങുന്നത്.  കേൾക്കുമ്പോൾ എന്താ പറയുന്നതെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ് കേട്ടോ.  കൊടുംചൂടിൽ നിന്നും രക്ഷപെടാൻ സ്‌കൂട്ടറിൽ ബക്കറ്റിൽ വെള്ളവുമായി ഇറങ്ങിയിരിക്കുകയാണ് ഇവർ.  വണ്ടിയുടെ പുറകിലിരിക്കുന്ന യുവതി ഇടയ്ക്ക് വച്ചിരിക്കുന്ന ഒരു പച്ച ബക്കറ്റിൽ നിന്നും വെള്ളം കോരിയെടുത്ത് സ്വന്തം തലയിലും പിന്നെ മുന്നിലിരിക്കുന്ന യുവാവിന്റെ തലയിലും വെള്ളം ഒഴിക്കുകയും ചെയ്യുന്നുണ്ട്.  ശേഷം ലൈറ്റ് മാറി വണ്ടി മുന്നിലോട്ട് പോകുമ്പോഴും ഒരു കൂസലുമില്ലാതെ യുവതി തലയിൽ വെള്ളം ഒഴിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  ശരിക്കും പറഞ്ഞാൽ ഇത് കണ്ട് ചുറ്റുമുള്ള കാഴ്ചക്കാർ അമ്പരന്നിരിക്കുമ്പോഴും അവർ രണ്ടുപേരും അതൊന്നും കാര്യമാക്കാതെ ഈ പ്രവൃത്തി ആസ്വദിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്.  വീഡിയോ ശരിക്കും വൈറലാകുകയാണ്.   ക്ലിപ്പ് ഓൺലൈനിൽ വൈറലായിരിക്കുകയാണ്. എങ്കിലും ഈ ദമ്പതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.  പലരും ഈ വീഡിയോ പോലീസിനെ ടാഗ് ചെയ്താണ് പങ്കുവെച്ചിരിക്കുന്നതും.  വീഡിയോ കാണാം...

Also Read: Venus Transit: ശുക്ര സംക്രമണം; ഈ 3 രാശിക്കാരെ പ്രശ്നങ്ങൾ വിടാതെ പിന്തുടരും, സൂക്ഷിക്കുക!

വൈറലാകുന്ന ഈ വീഡിയോയ്ക്ക് ധാരാളം ലൈക്‌സും വ്യൂസും കമൻറും ലഭിച്ചിട്ടുണ്ട്.  വീഡിയോ നിരവധി പ്ലാറ്റ്‌ഫോമുകളിൽ ശരിക്കും വൈറലാകുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News