Viral News: ആ വൈറൽ ഓട്ടക്കാരന് സൈന്യത്തിൻറെ സഹായം; സേനയിലെത്താൻ പരിശീലിപ്പിക്കാമെന്ന് റിട്ട.ജനറൽ

നോയിഡയിലെ ഫാസ്റ്റ് ഫുഡ് ജോയിന്റിൽ ജോലി ചെയ്യുന്ന 19-കാരനായ  പ്രദീപ് മെഹ്റയുടെ കഥ പുറം അറിയിച്ചത് ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ വിനോദ് കപ്രിയാണ്

Written by - Zee Malayalam News Desk | Last Updated : Mar 21, 2022, 06:17 PM IST
  • ബറോലയിലെ തൻറെ താമസ സ്ഥലത്തേക്ക് 10 കി.മി ആണ് പ്രദീപിൻറെ ഓട്ടം
  • ജോലിക്ക് പോകും മുമ്പ് ഭക്ഷണം പാകം ചെയ്യേണ്ടത് കൂടിയുള്ളതിനാൽ തനിക്ക് പരിശീലനത്തിന് സമയമില്ലെന്ന് മെഹ്‌റ
  • ഞായറാഴ്ച പങ്ക് വെച്ച വീഡിയോ പ്രദീപിൻറെ ജീവിതത്തെ തന്നെ മാറ്റി മറിക്കും എന്നുറപ്പ്
Viral News: ആ വൈറൽ ഓട്ടക്കാരന്  സൈന്യത്തിൻറെ സഹായം; സേനയിലെത്താൻ പരിശീലിപ്പിക്കാമെന്ന് റിട്ട.ജനറൽ

സൈന്യത്തിൽ ചേരാനായി  അർധരാത്രിയിൽ 10 കിലോ മീറ്റർ ദൂരം ഓടി സാമൂഹിക മാധ്യമങ്ങളിൽ വൈറലായ പയ്യന് സഹായവുമായി റിട്ടയർഡ് ലെഫ്റ്റനൻറ് ജനറൽ സതീഷ് ദുവ. സൈന്യത്തിൽ ചേരണമെന്നുള്ള അവൻറെ ആഗ്രഹത്തിനായുള്ള പരിശീലനം നൽകാമെന്നാണ് അദ്ദേഹത്തിൻറെ വാദഗ്ദാനം.

ജനറൽ സതീഷ് ദുവയുടെ ട്വീറ്റ് പരിഭാഷ

" അവൻറെ ആവേശം അഭിനന്ദനാർഹമാണ്, റിക്രൂട്ട്‌മെന്റ് ടെസ്റ്റുകളിൽ വിജയിക്കാൻ അവനെ സഹായിക്കുന്നതിനായി കുമയോൺ റെജിമെൻറ് കേണൽ, ഈസ്റ്റേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ റാണ കലിത എന്നിവരുമായി ഞാൻ സംസാരിച്ചു. തന്റെ റെജിമെന്റിലേക്ക് റിക്രൂട്ട്‌മെന്റിനായി ആൺകുട്ടിയെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ അദ്ദേഹം ചെയ്യും "

 

നോയിഡയിലെ ഫാസ്റ്റ് ഫുഡ് ജോയിന്റിൽ ജോലി ചെയ്യുന്ന 19-കാരനായ  പ്രദീപ് മെഹ്റയുടെ കഥ പുറം അറിയിച്ചത് ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ വിനോദ് കപ്രിയാണ് അർദ്ധ രാത്രിയിൽ റോഡിലൂടെ ഓടിയ പയ്യൻറെ വീഡിയോയാണ് വിനോദ് പങ്ക് വെച്ചത്. 

താൻ ഇന്ത്യൻ ആർമിയിൽ സെലക്ഷന് തയ്യാറെടുക്കുകയാണെന്നും, ഷിഫ്റ്റ് കഴിഞ്ഞ് ജോലിയിൽ നിന്ന് വീട്ടിലേക്ക് ഓടുന്നത് ഇത് കൊണ്ടാണ്. ഇതാണ് തൻറെ വ്യായാമംചെയ്യാനുള്ള സമയം എന്നും വീഡിയോയിൽ വിനോദിനോട് പയ്യൻ പറയുന്നുണ്ട്.  യുവാവിന്റെ നിശ്ചയദാർഢ്യത്തെ പറ്റിയും വിനോദ് തൻറെ ട്വീറ്റിൽ പറയുന്നുണ്ട്. അതേസമയം പയ്യനോട് 
വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും പ്രദീപ് അതിന് കൂട്ടാക്കിയില്ല. ഏഴ് മില്യൺ പേരാണ് വീഡിയോ ട്വിറ്ററിൽ കണ്ടത്.

ആരാണ് ആ പയ്യൻ

നോയിഡ സെക്ടർ 16 മാർക്കറ്റിലെ ജോലി കഴിഞ്ഞ് ബറോലയിലെ തൻറെ താമസ സ്ഥലത്തേക്ക് 10 കി.മി ആണ് പ്രദീപിൻറെ ഓട്ടം.  ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപ് മെഹറക്ക് രാവിലെ സമയം തികയാറില്ല. ജോലിക്ക് പോകും മുമ്പ് ഭക്ഷണം പാകം ചെയ്യേണ്ടത് കൂടിയുള്ളതിനാൽ തനിക്ക് പരിശീലനത്തിന് സമയമില്ലെന്ന് മെഹ്‌റ പറയുന്നു. ഏക സഹോദരനൊത്താണ് പ്രദീപിൻറെ താമസം. അമ്മ സുഖമില്ലാതെ കിടപ്പാണെന്നും പ്രദീപ് പറഞ്ഞതായി വിനോദ് പറയുന്നു. ഏതായാലും ഞായറാഴ്ച പങ്ക് വെച്ച വീഡിയോ പ്രദീപിൻറെ ജീവിതത്തെ തന്നെ മാറ്റി മറിക്കും എന്നുറപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News