Viral Video: ചിപ്സ് കൊടുത്തില്ല, യുവാവിനെ ആക്രമിച്ച് കുരങ്ങുകൾ; വീഡിയോ വൈറൽ

Viral Video: കുരങ്ങുകൾ യാത്രക്കാരിൽ നിന്നും മറ്റുമൊക്കെ ഭക്ഷണങ്ങൾ തട്ടിപ്പറിക്കുന്നതിൻറെയും മറ്റും വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരവധി കാണാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2022, 10:49 AM IST
  • നാലഞ്ച് കുരങ്ങുകൾക്ക് നടുവിലായി ഒരാൾ ഇരിക്കുകയാണ്.
  • ഇയാളുടെ കയ്യിൽ ഒരു ചിപ്സ് പാക്കറ്റുമുണ്ട്.
  • ചിപ്സിനായി വെയിറ്റ് ചെയ്തിരിക്കുകയാണ് കുരങ്ങന്മാർ.
Viral Video: ചിപ്സ് കൊടുത്തില്ല, യുവാവിനെ ആക്രമിച്ച് കുരങ്ങുകൾ; വീഡിയോ വൈറൽ

Viral Video: വ്യത്യസ്തമായ ഒരു ലോകമാണ് ഇന്റർനെറ്റ് എന്ന് പറയുന്നത്. നമ്മളെ ചിരിപ്പിക്കുന്നതും, കരയിപ്പിക്കുന്നതും, അത്ഭുതപ്പെടുത്തുന്നതും, പേടിപ്പെടുത്തുന്നതുമായ നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ കാണാം. ഇന്റർനെറ്റിൽ പങ്കുവെയ്ക്കുന്ന കാര്യങ്ങളിൽ നിന്നും കുറെ അധികം കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. ദൈനംദിന ജീവിതത്തിൽ ഒരാൾ നേരിടുന്ന പിരിമുറുക്കങ്ങളിൽ നിന്ന് അൽപ്പം ആശ്വാസത്തിന് ഇന്റർനെറ്റിൽ പങ്കിടുന്ന വീഡിയോകൾ പലപ്പോഴും നമ്മളെ സഹായിക്കാറുണ്ട്. ഇവയിൽ, മൃഗങ്ങളുടെ വീഡിയോകൾക്ക് പ്രത്യേക കാഴ്ചക്കാരുണ്ട്.

കുരങ്ങുകളുടെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. യാത്രക്കാരിൽ നിന്നൊക്കെ ഇവ ഭക്ഷണം തട്ടിപ്പറിക്കുന്നതിന്റെ വീഡിയോ ഒക്കെ ഇന്റർനെറ്റിൽ ഒരുപാട് ഉണ്ടാകാറുണ്ട്. പലർക്കും അത് നേരിട്ട് അനുഭവമുള്ളതുമായിരിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ പലപ്പോഴും ഇത്തരത്തിൽ കുരങ്ങൻ വാഹനങ്ങളിൽ കയറിയും അല്ലാതെ ടൂറിസ്റ്റുകളിൽ നിന്നുമൊക്കെ ഭക്ഷണം തട്ടിപ്പറിക്കാറുണ്ട്. ചിലത് ഭക്ഷണത്തിന് വേണ്ടി മനുഷ്യരെ ആക്രമിക്കാറുണ്ട്. അത്തരത്തിൽ ഒരു മനുഷ്യനെ കുരങ്ങുകൾ ആക്രമിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Also Read: Viral Video: കീരികൾക്ക് നടുവിൽ പെട്ട മൂർഖൻ, പിന്നെ സംഭവിച്ചത്..!! വീഡിയോ വൈറൽ

 

നാലഞ്ച് കുരങ്ങുകൾക്ക് നടുവിലായി ഒരാൾ ഇരിക്കുകയാണ്. ഇയാളുടെ കയ്യിൽ ഒരു ചിപ്സ് പാക്കറ്റുമുണ്ട്. ചിപ്സിനായി വെയിറ്റ് ചെയ്തിരിക്കുകയാണ് കുരങ്ങന്മാർ. ഇയാൾ പാക്കറ്റ് തുറക്കുന്നതിനിടെ ഒരു കുരങ്ങൻ അതിൽ പിടിച്ച് വലിച്ചപ്പോൾ പാക്കറ്റ് താഴെ വീണു. ഇത് യുവാവ് എടുത്തതോടെ കുരങ്ങന് ദേഷ്യമായി. പെട്ടെന്ന് ഈ കുരങ്ങൻ ചാടി ഇയാളുടെ മുടിയിൽ പിടിച്ച് വലിച്ച് താഴെയിട്ടു. ഇത് കണ്ട് മറ്റ് കുരങ്ങുകൾ ഓടി മാറി. എന്നാൽ ഇയാൾ വീണ്ടും എഴുന്നേറ്റ് വന്ന് പാക്കറ്റ് തുറന്ന് കുരങ്ങുകൾക്ക് ചിപ്സ് കൊടുത്തു. ഒപ്പം അയാളും കഴിച്ചു. വീഡിയോ കണ്ട് നോക്കൂ...

parida20208 എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ നിരവധി ലൈക്ക് ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഇൻസ്റ്റാ​ഗ്രാം ഉപയോക്താക്കൾ വീഡിയോയ്ക്ക് പങ്കുവെച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News