Viral Video: ആക്രമിക്കാൻ ചെന്ന സിംഹത്തെ പഞ്ഞിക്കിട്ട് ആന..! വീഡിയോ വൈറൽ

Viral Video: ആനയെ നിസാരമായി കണ്ട സിംഹത്തിന് കിട്ടിയ പണിയാണ് ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. 

Written by - Ajitha Kumari | Last Updated : Dec 25, 2022, 06:12 PM IST
  • ആനയെ നിസാരമായി കണ്ട സിംഹത്തിന് കിട്ടിയ പണി
  • സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുള്ളത് വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ്
  • ആനയെ നിസാര ജീവിയായി കണ്ട സിംഹത്തിന്റെ അവസ്ഥ
Viral Video: ആക്രമിക്കാൻ ചെന്ന സിംഹത്തെ പഞ്ഞിക്കിട്ട് ആന..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുള്ളത് വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ്.  അതിൽ സിംഹവും, ആനയും പോത്തും എന്നുവേണ്ട ഒരുവിധപ്പെട്ട എല്ലാ മൃഗങ്ങളും ഉണ്ടാകും.  പ്രത്യേകിച്ചും സിംഹത്തിന്റെ ആക്രമണം.  കാട്ടിലെ രാജാവ് എന്നറിയപ്പെടുന്ന സിംഹത്തിന്റെ ദൃഷ്ടി ഏതെങ്കിലും മൃഗത്തിൽ പെട്ടാൽ പിന്നെ രക്ഷയില്ല.  എന്നാൽ ചിലപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുമ്പോലെ ആക്രമിക്കാൻ പോകുന്ന മൃഗങ്ങൾ സിംഹത്തെ പഞ്ഞിക്കിടുന്നതും നമുക്ക് കാണാൻ കഴിയും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. 

Also Read: Viral Video: അപകടകാരിയായ പാമ്പിനെ കൂളായി വിഴുങ്ങി താറാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!

വീഡിയോ ഒരു ആനയും സിംഹവുമായി ബന്ധപ്പെട്ടതാണ്.  ആനയെ നിസാര ജീവിയായി കണ്ട സിംഹത്തിന്റെ അവസ്ഥയാണ് വീഡിയോ.  സാധാരണ മറ്റു മൃഗങ്ങളെ വേട്ടയാടാൻ പോകുമ്പോലെ ആനയെ വേട്ടയാടാൻ പോയ സിംഹത്തിനെ ആന പഞ്ഞിക്കിടുന്നതാണ് പിന്നെ നമുക്ക് കാണാൻ കഴിയുന്നത്. ആനയെ ഇപ്പൊ തട്ടാം എന്ന ചിന്തയിൽ വേട്ടയാടാൻ ചെന്നതാണ് സിംഹം.  ആനയുടെ പുറത്തു കയറിയുമൊക്കെ സിംഹം ആക്രമിക്കാൻ ശ്രമിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. അരിശം മൂത്ത കൊമ്പൻ സിംഹത്തെ ശരിക്കും ചവിട്ടികൂട്ടുന്നതാണ് പിന്നെ നമുക്ക് കാണാൻ കഴിയുന്നത്. വീഡിയോ കാണാം...   

Also Read: തുനിഷ ശര്‍മ്മയുടെ മരണം: സഹതാരം ഷീസാന്‍ അറസ്റ്റില്‍ 

 

Also Read: Goodbye 2022: ഉർഫി ജാവേദിന്റെ ഈ ചിത്രങ്ങളാണ് ഈ വർഷം സോഷ്യൽ മീഡിയ ചർച്ച ചെയ്തത്, കാണാം..

വൈറലാകുന്ന ഈ വീഡിയോ Life and nature എന്ന ട്വിറ്റർ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്ക് ഇതുവരെ 13.9 k വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.   വീഡിയോ ശരിക്കും വൈറലാകുകയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News