Viral Video: പെൺകുട്ടികളെ ഇംപ്രസ് ചെയ്യാൻ ശ്രമിച്ചതാ... ദേ കിടക്കുന്നു തലയുംകുത്തി! വീഡിയോ വൈറൽ

Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ബൈക്ക് ഓടിച്ചുവരുന്ന ആൺകുട്ടി എതിരെ വരുന്ന പെൺകുട്ടികലെ കണ്ടപ്പോൾ ഒന്ന് സ്റ്റൈൽ കാണിച്ചതാ.. പക്ഷെ ബൈക്ക് ചതിക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. വീഡിയോ കണ്ടാൽ നിങ്ങളും പൊട്ടി ചിരിച്ചു പോകും. 

Written by - Ajitha Kumari | Last Updated : Dec 24, 2022, 01:26 PM IST
  • ബൈക്ക് ഓടിച്ചുവരുന്ന ആൺകുട്ടികൾ എതിരെ വരുന്ന പെൺകുട്ടികലെ കണ്ടാൽ ഒന്ന് സ്റ്റൈൽ അടിക്കുന്നത് സ്വാഭാവികം
  • വീഡിയോ കണ്ടാൽ നിങ്ങൾക്ക് ചിരി അടക്കാൻ കഴിയില്ല ഉറപ്പ്
Viral Video: പെൺകുട്ടികളെ ഇംപ്രസ് ചെയ്യാൻ ശ്രമിച്ചതാ... ദേ കിടക്കുന്നു തലയുംകുത്തി! വീഡിയോ വൈറൽ

Viral Video: വ്യത്യസ്ത തരത്തിലുള്ള നിരവധി വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ.  ഇവിടെ കാണാൻ കഴിയാത്ത വീഡിയോകൾ ഒന്നും തന്നെയില്ല എന്നുവേണം പറയാൻ.  ഇവിടെ കാണുന്ന വീഡിയോകൾ നമ്മിൽ പലതരത്തിലുള്ള ഫീലിംഗ്സ് ആണ് കൊണ്ടുവരുന്നത്.  ചിലപ്പോൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ കണ്ടാൽ നമുക്ക് തന്നെ ചിരി നിർത്താൻ ബുദ്ധിമുട്ടാകും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വീണ്ടും വൈറലാകുന്നത്.  പെൺകുട്ടികളെ കണ്ടപ്പോഴുള്ള ആൺകുട്ടിയുടെ ഒരു സ്റ്റൈൽ കാണിക്കലാണ്.  പക്ഷെ പിന്നെ സംഭവിച്ചത് ഒന്ന് കണേണ്ടത് തന്നെയാണ്.

Also Read: കന്നുകുട്ടിയെ ആക്രമിക്കുന്ന പെരുമ്പാമ്പ്, വീഡിയോ വൈറൽ!

വീഡിയോയിൽ നിങ്ങൾക്ക് കാണാം റോഡിലൂടെ രണ്ടു പെൺകുട്ടികൾ നടന്നു പോകുന്നത്.  സ്‌കൂൾ കഴിഞ്ഞു വരുന്നവരാണെന്നാണ് തോന്നുന്നത്. പെട്ടെന്നാണ് എതിരെ രണ്ട് ആൺകുട്ടികൾ ബൈക്കിൽ വന്നത്.  പെൺകുട്ടികളെ കണ്ടതും ഒരിളക്കം കേറിയ ആൺകുട്ടി അവരുടെ മുന്നിൽ ഒന്ന് സ്റ്റൈൽ കാണിച്ചതാ ദേ.. കിടക്കുന്നു തറയിൽ..! വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുംപോലെ ഒന്ന് സ്റ്റൈൽ കാണിച്ചത് അവളുമാരുടെ മുന്നിൽ തന്നെ തലയുംകുത്തി വീഴുമെന്ന് ആശാന്മാർ ഒരിക്കലും പ്രതീക്ഷിച്ചില്ല.  വീഡിയോ കണ്ടാൽ ശരിക്കും ചിരിച്ചുപോകും.  വീഡിയോ കാണാം... 

Also Read: Viral Video: അപകടകാരിയായ പാമ്പിനെ കൂളായി വിഴുങ്ങി താറാവ്, വീഡിയോ കണ്ടാൽ ഞെട്ടും..! 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by VIDEO NATION (@videonation.teb)

Also Read: ഈ സ്പെഷ്യൽ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ കൊഴുപ്പ് പമ്പ കടക്കും! 

വൈറലാകുന്ന ഈ വീഡിയോ videonation.teb എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ നിരവധി ലൈക്‌സും കമന്റും വ്യൂസും ലഭിക്കുന്നുണ്ട്. വീഡിയോ കുറച്ച് പഴയതാണെങ്കിലും കണ്ടിരിക്കാൻ രസമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News