കാര്യം കാട്ടിലെ രാജാവൊക്കെയാണ്, പക്ഷേ വടി കണ്ടാൽ പേടിച്ചോടും; വൈറലായി സിംഹത്തിന്റെ വീഡിയോ

'മനുഷ്യനെ പേടിക്കുന്ന സിംഹം' എന്ന അടിക്കുറിപ്പോടെ 'എനിമൽസ് പവേർസ്' എന്ന അക്കൗണ്ടിൽ നിന്നാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 7, 2022, 12:10 PM IST
  • കാടിന് നടുവിൽ ഒരു ആൺ സിംഹം നിൽക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും
  • ഇതിനിടയിൽ, ഒരാൾ വടി വീശി, സിംഹത്തിന്റെ അടുത്തേക്ക് നടക്കുന്നു
  • മനുഷ്യൻ സിംഹത്തെ വടി കാണിച്ച് ദേഷ്യപ്പെടുമ്പോൾ സിംഹം പേടിച്ച് ഓടുന്നുണ്ട്
  • സിംഹം പേടിച്ച് കാടിനുള്ളിലേക്ക് ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്
കാര്യം കാട്ടിലെ രാജാവൊക്കെയാണ്, പക്ഷേ വടി കണ്ടാൽ പേടിച്ചോടും; വൈറലായി സിംഹത്തിന്റെ വീഡിയോ

ഒരു വടിയുമായി ഒറ്റയ്ക്ക് കാട്ടിലേക്ക് ഇറങ്ങിയ മനുഷ്യനെ ഭയക്കുന്ന സിംഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 'മനുഷ്യനെ പേടിക്കുന്ന സിംഹം' എന്ന അടിക്കുറിപ്പോടെ 'എനിമൽസ് പവേർസ്' എന്ന അക്കൗണ്ടിൽ നിന്നാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കാടിന് നടുവിൽ ഒരു ആൺ സിംഹം നിൽക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഇതിനിടയിൽ, ഒരാൾ വടി വീശി, സിംഹത്തിന്റെ അടുത്തേക്ക് നടക്കുന്നു. മനുഷ്യൻ സിംഹത്തെ വടി കാണിച്ച് ദേഷ്യപ്പെടുമ്പോൾ സിംഹം പേടിച്ച് ഓടുന്നുണ്ട്. ഇയാൾ സിംഹത്തിന് പിന്നാലെ വടിയുമായി കുറച്ച് ദൂരം ചെല്ലുന്നതും വീഡിയോയിൽ കാണാം. സിംഹം പേടിച്ച് കാടിനുള്ളിലേക്ക് ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.

ഒരു മനുഷ്യൻ കയ്യിലൊരു ചെറിയ വടിയുമായി സിം​ഹത്തെ പേടിപ്പിച്ച് ഓടിക്കുന്നത് ഞെട്ടിക്കുന്ന ദൃശ്യമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെടുന്നത്. എന്നാൽ, ‌സിംഹത്തെ അടിക്കരുതെന്നും നിരവധി പേർ കമന്റ് ചെയ്തു. ഈ മനുഷ്യന് മരണത്തെ ഭയമില്ലെന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ നിരവധി പേർ കുറിച്ചു. പങ്കുവച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി കാഴ്ചക്കാരെയും ലൈക്കുകളും നേടി വീഡിയോ വൈറലായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News