Viral Video: യൂണിഫോമിൽ ഒരു ക്യൂട്ട് 'കച്ചാ ബദാം' ഡാൻസ്; അതിമനോഹരമെന്ന് സോഷ്യൽ മീഡിയ

കച്ചാ ബദാം പാട്ടിനൊപ്പം നൃത്തം ചെയ്ത് എല്ലാവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു കൊച്ചു പെൺകുട്ടി.

Written by - Zee Malayalam News Desk | Last Updated : Mar 15, 2022, 08:20 AM IST
  • സ്കൂൾ യൂണിഫോമിലാണ് കൊച്ചുപെൺകുട്ടി നൃത്തം ചെയ്യുന്നത്
  • ഐഎഎസ് ഓഫീസർ അവനീഷ് ശരൺ ട്വിറ്ററിൽ വീഡിയോ പങ്കുവച്ചു
  • 'ഏറ്റവും മനോഹരമായ കച്ചാ ബദാം' എന്നാണ് വീഡിയോക്കൊപ്പം അവനീഷ് ശരൺ കുറിച്ചത്
  • മനോഹരമായ വീഡിയോയെന്നാണ് എല്ലാവരും അഭിപ്രായം പങ്കുവച്ചിരിക്കുന്നത്
Viral Video: യൂണിഫോമിൽ ഒരു ക്യൂട്ട് 'കച്ചാ ബദാം' ഡാൻസ്; അതിമനോഹരമെന്ന് സോഷ്യൽ മീഡിയ

വൈറലായ കച്ചാ ബദാം പാട്ടിനൊപ്പം ചുവടുവച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. ഇപ്പോഴും ഈ ബം​ഗാളി ​ഗാനം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇൻസ്റ്റാഗ്രാം റീലുകളുടെ ഏറ്റവും ജനപ്രിയ ഗാനങ്ങളിലൊന്നാണ് ഇപ്പോഴും കച്ചാ ബദാം. ഇപ്പോഴിതാ കച്ചാ ബദാം പാട്ടിനൊപ്പം നൃത്തം ചെയ്ത് എല്ലാവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു കൊച്ചു പെൺകുട്ടി.

സ്കൂൾ യൂണിഫോമിലാണ് കൊച്ചുപെൺകുട്ടി നൃത്തം ചെയ്യുന്നത്. ഐഎഎസ് ഓഫീസർ അവനീഷ് ശരൺ ട്വിറ്ററിൽ വീഡിയോ പങ്കുവച്ചു. 'ഏറ്റവും മനോഹരമായ കച്ചാ ബദാം' എന്നാണ് വീഡിയോക്കൊപ്പം അവനീഷ് ശരൺ കുറിച്ചത്. 1,17,500 കാഴ്ചക്കാരെയും 1500ൽ അധികം ഷെയറുകളും വീഡിയോയ്ക്ക് ലഭിച്ചു. മനോഹരമായ വീഡിയോയെന്നാണ് എല്ലാവരും അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. പെൺകുട്ടിയുടെ നൃത്തം വളരെ മനോഹരമാണെന്നും ഇന്നത്തെ കുട്ടികൾ വളരെ സ്മാർട്ടാണെന്നും ഒരാൾ അഭിപ്രായപ്പെട്ടു.

വീഡിയോ ​ഗുജറാത്തിലെ ഒരു അം​ഗൻവാടിയിൽ നിന്നുള്ളതാണെന്നാണ് കരുതുന്നതെന്ന് ഒരാൾ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ ഭുബൻ ബദ്യാകർ എന്ന നിലക്കടല വിൽപ്പനക്കാരൻ തന്റെ നിലക്കടല വിൽക്കാൻ പാടിയ കച്ചാ ബദാം പാട്ടാണ് പിന്നീട് സോഷ്യൽ മീഡിയയിൽ തരം​ഗമായത്. പിന്നീട്, സംഗീതജ്ഞൻ നസ്മു റീച്ചാറ്റ് ഗാനത്തിന്റെ ഒരു റീമിക്സ് സൃഷ്ടിച്ചു, ഇത് ഇൻസ്റ്റാഗ്രാമിൽ ജനപ്രിയമായി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News