Viral Video: ബസ് ഓടിയ്ക്കുന്നതിനിടെ അബോധാവസ്ഥയില്‍ ഡ്രൈവര്‍, ഈ യുവതി ചെയ്തത് കണ്ടോ? വീഡിയോ വൈറല്‍

എന്തു ചെയ്യണം എന്നറിയാതെ ആളുകള്‍ കുഴങ്ങുന്ന അവസരത്തില്‍ ചില സ്ത്രീകള്‍ കൈക്കൊള്ളുന്ന നടപടികള്‍  ഏവരെയും അമ്പരപ്പിക്കാറുണ്ട്.  അവരുടെ അസാമാന്യ ധൈര്യവും പ്രവൃത്തിയും ഏറെ പ്രശംസ നേടാറുമുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 17, 2022, 02:27 PM IST
  • ബസ് ഓടിയ്ക്കുന്നതിനിടെ അസുഖബാധിതനായി ഡ്രൈവര്‍ ബോധം കെട്ടു. അതോടെ ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് യുവതി
Viral Video: ബസ് ഓടിയ്ക്കുന്നതിനിടെ അബോധാവസ്ഥയില്‍ ഡ്രൈവര്‍, ഈ യുവതി ചെയ്തത് കണ്ടോ? വീഡിയോ വൈറല്‍

Viral Video: എന്തു ചെയ്യണം എന്നറിയാതെ ആളുകള്‍ കുഴങ്ങുന്ന അവസരത്തില്‍ ചില സ്ത്രീകള്‍ കൈക്കൊള്ളുന്ന നടപടികള്‍  ഏവരെയും അമ്പരപ്പിക്കാറുണ്ട്.  അവരുടെ അസാമാന്യ ധൈര്യവും പ്രവൃത്തിയും ഏറെ പ്രശംസ നേടാറുമുണ്ട്

അത്തരമൊരു ഒരു സംഭവമാണ്  മഹാരാഷ്ട്ര യിലെ പൂനെയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  ബസ് ഓടിയ്ക്കുന്നതിനിടെ അസുഖബാധിതനായി ഡ്രൈവര്‍ ബോധം കെട്ടു. തുടര്‍ന്ന്  സ്ത്രീകളും കുട്ടികളും സഞ്ചരിച്ചിരുന്ന  മിനി ബസിന്‍റെ  നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു ഒരു യുവതി.  

ജനുവരി 7 ന് നടന്ന ഈ സംഭവത്തിന്‍റെ വീഡിയോ  ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.   മിനി ബസിന്‍റെ  നിയന്ത്രണം ഏറ്റെടുത്ത 42 കാരിയായ യുവതിയുടെ   ധീരതയെയും മനസാന്നിധ്യത്തെയും ആളുകൾ അഭിനന്ദിക്കുകയാണ്.   

വീഡിയോ കാണാം:-

യോഗിത സതവ് എന്ന യുവതിയാണ് വീഡിയോയിലെ കഥാപാത്രം. ഇവരുടെ നേതൃത്വത്തിലുള്ള  സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പൂനെയ്ക്കടുത്തുള്ള ഷിരൂരിലെ ഒരു അഗ്രോ-ടൂറിസം കേന്ദ്രത്തിൽ പിക്നിക്കിന് ശേഷം മടങ്ങുകയായിരുന്നു. ആ അവസരത്തിലാണ്  ഒരു വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് പെട്ടെന്ന് ബോധക്ഷയം സംഭവിച്ചത്. ഇതോടെ ബസിലുണ്ടായിരുന്ന മറ്റു സ്ത്രീകളും കുട്ടികളും പരിഭ്രാന്തരായി കരയാൻ തുടങ്ങിയതോടെ സതവ് വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.  

Also Read: Viral Video: 'റൗഡി ബേബി' ഗാനത്തിന് ചുവടുവച്ച് ധനശ്രീ വർമ്മ, വീഡിയോ വൈറലാകുന്നു

വാസ്തവത്തില്‍ കാര്‍ ഓടിച്ച് മാത്രം പരിചയമുള്ള വ്യക്തിയായിരുന്നു സതവ്.  അപകട സാഹചര്യത്തില്‍ പെട്ടെന്നാണ് അവര്‍  ബസ് ഓടിയ്ക്കുന്ന ചുമതല സ്വയം ഏറ്റെടുത്തത്.    

"ഡ്രൈവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കുക എന്നതായിരുന്നു ആദ്യത്തെ പ്രധാന ദൗത്യം. ഡ്രൈവറെ എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി",  സതവ് പറഞ്ഞു.

10 കിലോമീറ്റർ ബസ് ഓടിച്ച യുവതി മറ്റ് യാത്രക്കാരെയും അവരവരുടെ വീടുകളില്‍ എത്തിച്ചു.  

പ്രതിസന്ധി ഘട്ടത്തില്‍  പതറാതെ ധൈര്യം കാണിച്ച സതവിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗതെത്തിയത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News