Viral Video: ഇതൊക്കെ നിസാരം... കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ അനായാസം പിടികൂടുന്ന യുവാവ്‌...!! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വളരെ വ്യത്യസ്തമായതും ആകര്‍ഷകവുമായ  നിരവധി വാര്‍ത്തകളും  വീഡിയോകളുമാണ് എത്തുന്നത്‌. അടുത്തിടെ സോഷ്യൽ മീഡിയയിൽ  വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.  

Written by - Zee Malayalam News Desk | Last Updated : Feb 1, 2022, 02:39 PM IST
  • ഈ വീഡിയോയിൽ പാർക്കിനുള്ളിലേക്ക് കയറിവരുന്ന ഒരു കൂറ്റൻ മൂർഖന്‍ പാമ്പിനെയും, ലേശംപോലും പേടിക്കാതെ അതിനെ അനായാസമായി പിടികൂടുന്ന യുവാവിനേയും കാണാം.
Viral Video: ഇതൊക്കെ നിസാരം... കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ അനായാസം പിടികൂടുന്ന യുവാവ്‌...!! വീഡിയോ വൈറല്‍

Viral Video: സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വളരെ വ്യത്യസ്തമായതും ആകര്‍ഷകവുമായ  നിരവധി വാര്‍ത്തകളും  വീഡിയോകളുമാണ് എത്തുന്നത്‌. അടുത്തിടെ സോഷ്യൽ മീഡിയയിൽ  വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.  

നാമെല്ലാവരും ഭയപ്പെടുന്ന ഒരു ജീവിയാണ് പാമ്പ്.  അവിചാരിതമായി പാമ്പിനെ കണ്ടാല്‍ ഓടി രക്ഷപെടാനുള്ള ശ്രമമാണ് നാമെല്ലാവരും നടത്തുക. എന്നാല്‍, ഇതില്‍നിന്നൊക്കെ വ്യത്യസ്തമായ ഒരു സംഗതിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ കാണുന്നത്. ഒരു  കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ വളരെ അനായാസം പിടികൂടുകയാണ് ഒരു യുവാവ്.  സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ എത്ര വിദഗ്ധമായാണ് യുവാവ്‌  മൂര്‍ഖനെ പിടികൂടുന്നത് എന്ന് കാണുവാന്‍ സാധിക്കും.

Also Read: Viral Video: ഒന്ന് തമാശ കാണിച്ചതാ, പിന്നെ സംഭവിച്ചത്..!

സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയിൽ  പാർക്കിനുള്ളിലേക്ക് കയറിവരുന്ന ഒരു കൂറ്റൻ മൂർഖന്‍ പാമ്പിനെയും, ലേശംപോലും പേടിക്കാതെ അതിനെ അനായാസമായി പിടികൂടുന്ന യുവാവിനേയും കാണാം.  

Also Read: Viral Video: മരക്കൊമ്പില്‍ ഊഞ്ഞാലാടി ഉല്ലസിക്കുന്ന മൂര്‍ഖന്‍ പാമ്പുകള്‍...!! വീഡിയോ വൈറല്‍

ഈ വീഡിയോയിൽ, ഒരു പാർക്കിലേയ്ക്ക് പെട്ടെന്ന് കടന്നുവന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ട് ആളുകള്‍ ഭയന്ന് മാറുകയാണ്. അപ്പോഴാണ് പാമ്പിനെ പിടികൂടാനായി ഒരു യുവാവ് എത്തുന്നത്‌.വളരെ തന്ത്രപൂര്‍വ്വമാണ്  ഇയാള്‍ പാമ്പിനെ പിടികൂടുന്നത്.  പാമ്പിന്‍റെ ശ്രദ്ധ മാറ്റാനായി ഒരേസമയം കൈയും  കാലും ഇളക്കിക്കൊണ്ട് അയാള്‍ പാമ്പിന്‍റെ കഴുത്തില്‍ പിടികൂടുകയാണ്. ദൂരെ മാറിനിന്ന് കാഴ്ച കണ്ടിരുന്നവര്‍ യുവാവിന്‍റെ ധൈര്യം കണ്ട്  അമ്പരന്നു.   യുവാവ് പാമ്പിനെ പിടികൂടിയതോടെ ഒപ്പം ഫോട്ടോയെടുക്കാനും പാമ്പിനെ കണുവാനുമായി ആളുകള്‍ ഒത്തുകൂടി...  

Also Read: Viral Video: കൂളായി കോണിപ്പടി ഇറങ്ങുന്ന കൊച്ചു മിടുക്കന്‍..!! വീഡിയോ വൈറല്‍

നിങ്ങൾക്ക് ഇവിടെ വീഡിയോ കാണാം:

വീഡിയോ കണ്ടവര്‍ വളരെ ഞെട്ടലോടെയാണ് പ്രതികരിയ്ക്കുന്നത്. യുവാവ് പിടികൂടിയ ഈ കൂറ്റൻ മൂർഖൻ പാമ്പിനെ  വനത്തിൽ ഉപേക്ഷിച്ചതായി പറയപ്പെടുന്നു. യുവാവ് പാമ്പിനെ പിടികൂടുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News