Viral Video: പലതരം രസകരവും അത്ഭുതകരവുമായ കാര്യങ്ങളാൽ നിറഞ്ഞതാണ് ഇന്റർനെറ്റ് ലോകം. ഇവിടെ ദിനവും ഓരോ വീഡിയോകളാണ് വൈറലാകുന്നത്. ചിലപ്പോൾ വൈറലാകുന്ന വീഡിയോ കണ്ടാൽ നമുക്ക് നല്ല രസം തോന്നും എന്നാൽ ചിലപ്പോൾ അത്ഭുതവും അതുപോലെ ദു:ഖവും ഉണ്ടാകും.
ഇപ്പോഴിതാ ഒരു രസകരമായ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്ഫോമുകളിലായി വൈറലാകുകയാണ് (Viral Video). വീഡിയോ പുറത്തിറങ്ങി കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകൾ വീഡിയോ കാണുകയും നിരവധി പേർ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
Also Read; viral video: ബാച്ചിലർ പാർട്ടിയ്ക്കിടയിൽ സംഭവിച്ചത് കണ്ടോ? ചിരി നിർത്താൻ കഴിയില്ല
വൈറലാകുന്ന ഈ വീഡിയോയിൽ ഒരാളുടെ മടിയിൽ ഇരിക്കുന്ന ഒരു സുന്ദരനായ കുഞ്ഞ് കുരങ്ങനെയും ഒരു തത്തയേയും നിങ്ങൾക്ക് കാണാൻ സാധിക്കും. ആ സമയം തത്തയെ ഉമ്മ വയ്ക്കാൻ പോകുന്ന കുരങ്ങന്റെ രീതി കണ്ടാൽ നമുക്ക് ചിരി അടക്കാൻ കഴിയില്ല. ഉമ്മ വയ്ക്കാൻ ശ്രമിച്ചപ്പോൾ നടക്കാത്തത്തിന്റെ ബഹളം നമുക്ക് വീഡിയോയിൽ (Viral Video) കാണാം..
വളരെ കഷ്ടപ്പെട്ട് ഒന്നുമ്മവയ്ക്കാൻ കുട്ടികുരങ്ങൻ ശ്രമിക്കുന്നുണ്ടെങ്കിലും തത്ത തീരെ സഹകരിക്കുന്നില്ല.. അതിൽ കോപിതനായ കുരങ്ങൻ തത്തയെ അടിക്കാന് ശ്രമിക്കുകയാണ്. ഒടുവിൽ സഹിക്കവയ്യാതെ രണ്ട് കൊത്ത് കൊടുത്ത് തത്ത. എന്തായാലും വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്.
Also Read: Viral Video: അതിമനോഹരമായി തെങ്ങിൽ കയറുന്ന കൂറ്റൻ പെരുമ്പാമ്പ്
ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലെ helicopter_yatra_ എന്ന പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. എണ്ണായിരത്തിനടുത്ത് ലൈക്കുകളാണ് ഇതുവരെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...