Viral Video: കടിച്ചിട്ടും വിടാതെ, പാമ്പുമായി കളിയ്ക്കുന്ന പെണ്‍കുട്ടി..!! വീഡിയോ വൈറല്‍

സാഹസികത ചിലര്‍ക്കൊക്കെ ഏറെ ഇഷ്ടമാണ്.  അപകടകാരികളായ ജീവികള്‍ക്കൊപ്പം  കളിയ്ക്കുന്നത് ചിലര്‍ക്ക് വിനോദമാണ്‌.  ചിലപ്പോള്‍ ഈ വിനോദം അവരെ അപകടത്തിലാക്കാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 3, 2022, 06:31 PM IST
  • ഏകദേശം മൂന്നടിയോളം നീളമുള്ള പാമ്പിനെ നടുവില്‍ പിടിച്ചെടുത്തായിരുന്നു പെണ്‍കുട്ടിയുടെ സാഹസികത.
  • എന്നാല്‍, നിമിഷങ്ങള്‍ക്കകം പിന്‍തിരിഞ്ഞെത്തിയ പാമ്പ് പെണ്‍കുട്ടിയുടെ കൈയില്‍ ആഞ്ഞു കൊത്തുകയായിരുന്നു.
Viral Video: കടിച്ചിട്ടും വിടാതെ, പാമ്പുമായി കളിയ്ക്കുന്ന പെണ്‍കുട്ടി..!! വീഡിയോ വൈറല്‍

Viral Video: സാഹസികത ചിലര്‍ക്കൊക്കെ ഏറെ ഇഷ്ടമാണ്.  അപകടകാരികളായ ജീവികള്‍ക്കൊപ്പം  കളിയ്ക്കുന്നത് ചിലര്‍ക്ക് വിനോദമാണ്‌.  ചിലപ്പോള്‍ ഈ വിനോദം അവരെ അപകടത്തിലാക്കാറുണ്ട്.

അത്തരത്തിലുള്ള ഒരു വീഡിയോ  (Adventure video) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  അപകടകാരിയായ  ഒരു പാമ്പിനെ കൈയില്‍ പിടിച്ച്  കളിയ്ക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഈ വീഡിയോയില്‍...  എന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ പാമ്പ് ആ പെണ്‍കുട്ടിയുടെ കൈയില്‍ ആഞ്ഞു കൊത്തുകയാണ്.. എന്നാലും പെണ്‍കുട്ടി പാമ്പിനെ വിടാതെ പിടിച്ചിരിയ്ക്കുകയാണ്.  യിരക്കണക്കിനാളുകളാണ് ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടത്. 

ഏകദേശം മൂന്നടിയോളം നീളമുള്ള പാമ്പിനെ നടുവില്‍ പിടിച്ചെടുത്തായിരുന്നു പെണ്‍കുട്ടിയുടെ സാഹസികത. എന്നാല്‍, നിമിഷങ്ങള്‍ക്കകം പിന്‍തിരിഞ്ഞെത്തിയ പാമ്പ് പെണ്‍കുട്ടിയുടെ കൈയില്‍ ആഞ്ഞു കൊത്തുകയായിരുന്നു. കടിയേറ്റിട്ടും   പെണ്‍കുട്ടി പാമ്പിനെ വിട്ടില്ല...  അപകടം മനസിലാക്കിയ പാമ്പ് വീണ്ടും വീണ്ടും ആഞ്ഞു കൊത്തുന്നത് വീഡിയോയില്‍ കാണാം. വേദനകൊണ്ട്  നിലവിളിയ്ക്കുന്നുണ്ട് എങ്കിലും പാമ്പിനെ വിടാന്‍  പെണ്‍കുട്ടി തയ്യാറല്ല.  

വീഡിയോ കാണാം:-

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)

ഏറെ നേരം പാമ്പുമായി  കളിച്ചശേഷമാണ് പെണ്‍കുട്ടി അതിനെ നിലത്ത് വിടുന്നത്.  നിലത്തു വിട്ട ശേഷവും പാമ്പിന്‍റെ വാലില്‍ പിടിച്ച്‌  പിന്നാലെ നീങ്ങുകയാണ് പെണ്‍കുട്ടി. ഒടുവില്‍  പെണ്‍കുട്ടി  പിടിവിടുന്നതോടെ ജീവനും കൊണ്ട് ഓടി രക്ഷപെടുന്ന പാമ്പിനെ വീഡിയോയില്‍ കാണാം. 

പാമ്പിന്‍റെ കടിയേറ്റ ഭാഗങ്ങളും പെണ്‍കുട്ടി വീഡിയോ യില്‍ കാണിയ്ക്കുന്നുണ്ട് . ഈ വീഡിയോ എവിടെ നിന്നുള്ളതാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. snake._.world എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ   പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

ഈ വീഡിയോ ഇതിനോടകം ആയിരക്കണക്കിനാളുകളാണ് കണ്ടിരിയ്ക്കുന്നത്.   എല്ലാവരും പെണ്‍കുട്ടിയുടെ ധൈര്യത്തെ പ്രശംസിക്കുകയാണ്...   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

  

Trending News