വേനൽ കാലം ആരംഭിച്ചതോടെ വനാതിർത്തിയിലുള്ള ജനവാസ മേഖലയിൽ കാട്ടാനകളുടെ ആക്രമണം പതിവായിരിക്കുകയാണ്. വെള്ളവും തീറ്റിയും തേടി ആനകളും മറ്റ് വന്യജീവികളുമെത്തുന്നത് വനാതിർത്തിയിലുള്ള ജനവാസ മേഖലകളിലാണ്. ഇതെ തുടർന്ന് ഇവിടങ്ങളിൽ ഉള്ളവർ വലിയ ഭീതിയിലാണ് കഴിയുന്നത്. ആനകൾ കാടിറങ്ങി നാട്ടിലേക്ക് വരുമ്പോൾ അവ എന്താണ് ചെയ്യുക എന്നത് മുൻകൂട്ടി ചിന്തിക്കാൻ പോലും സാധിക്കില്ല. അടുത്തിടെയാണ് പാലക്കാട് ധോണി ഗ്രാമത്തിൽ വലിയതോതിൽ ഭീതിപടർത്തിയിരുന്ന കൊലയാളിയായ ആന പിടി സെവനെ (ധോണി) കേരളത്തിലെ വനം വകുപ്പ് മയ്ക്ക് വെടിവെച്ച് പിടികൂടിയത്.
ഇപ്പോൾ മൂന്നാറിലും വയനാട്ടിലും മറ്റുമായി ആനകൾ ജനവാസ മേഖലകളിൽ ഭീതിപടർത്തുന്നുണ്ടെന്നാണ് വാർത്ത റിപ്പോട്ടുകളിൽ പറയുന്നത്. ഈ ആനകൾ ഭീതി പടർത്തുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിലാണ് ഇടം പിടിക്കുന്നത്. ഭയപ്പെടുത്തുന്നതാണെങ്കിലും ആ വീഡിയോകൾ കൗതകം നിറയ്ക്കുന്നതുമാണ്. അത്തരത്തിൽ കേരള-തമിഴ് നാട് അതിർത്തിയിൽ ഭീതി പടർത്തുന്ന ഒരു ആനയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.
ALSO READ : Viral Video : ആരും കണ്ടില്ല!! മീനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പൂച്ചയ്ക്ക് പറ്റിയ അബദ്ധം; വീഡിയോ വൈറൽ
മതിലിന്റെ ഉള്ളിൽ നിൽക്കുന്ന ആന പുറത്തേക്ക് പോകാൻ ആ മതില് തകർക്കുന്നതാണ് വീഡിയോ. ആന ഒരു തട്ട് തട്ടുന്നതെ ഉള്ളൂ എന്ന് വീഡിയോയിൽ കാണാൻ സാധിക്കും. മതിൽ തവിട് പൊടിയായി താഴെ കിടക്കുന്നു. ശേഷം അതുവഴി ആന പുറത്തേക്ക് കടന്ന് ടാറിട്ട റോഡിലൂടെ നടന്ന് നീങ്ങുന്നതാണ് വീഡിയോ. കോവൈ പോസ്റ്റ് എന്ന് ഫേസ്ബുക്ക് പേജാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. ഇതിനോടകം വീഡിയം 80,000ത്തിൽ അധികം പേർ കണ്ടു കഴിഞ്ഞു. 13 സക്കൻഡ് ദൈർഘ്യമേ വീഡിയോയ്ക്കുള്ളൂ, വീഡിയോ കാണാം:
തമിഴ് നാട്ടിലെ കോയമ്പത്തൂരിൽ പാലക്കാട് അതിർത്തി ജനവാസ മേഖലയായ മധുക്കരയിൽ ഭീതിപരത്തുന്ന ആനയാണ് ഈ വീഡിയോയിൽ കാണുന്നത്. ആനമല കടുവ സങ്കേതത്തിൽ നിന്നുമെത്തിയ പിടിയാനയ്ക്ക് മാഗ്നയെന്നാണ് പേര്. ആനയെ ഏത് വിധത്തിലും പിടികൂടി ആനമല കടുവ സങ്കേതത്തിൽ തിരികെ കൊണ്ടുവിടാനുള്ള തമിഴ് നാട് വനം വകുപ്പിന്റെ ശ്രമങ്ങൾ തുടരുകയാണ്. ഇതിനായി കുങ്കിയാനകളെ വനം വകുപ്പ് മധുക്കരയിൽ എത്തിച്ചതായിട്ടാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...