Viral Video:ക്യാമറയ്ക്ക് മുന്‍പില്‍ ചാണകം ഭക്ഷിക്കുന്ന ഡോക്ടറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.....
ഭാരതീയ പാരമ്പര്യവും വിശ്വാസവുമനുസരിച്ച് ചാണകത്തിനും മൂത്രത്തിനും രോഗപ്രതിരോധ ഗുണങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ഈ വിഷയത്തില്‍ ശാസ്ത്രം പറയുന്നത് മറ്റൊന്നാണ്. എന്നാല്‍, ഇപ്പോൾ ഈ വാദത്തെ പിന്തുണച്ച് ഒരു അലോപ്പതി ഡോക്ടര്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയില്‍ ഡോ. മനോജ് മിത്തൽ എന്ന് പേരുള്ള വ്യക്തി ഒരു കാലിത്തൊഴുത്തില്‍ എത്തി പശു ചാണകമിട്ടയുടനെ അത് കഴിയ്ക്കുന്നതായി കാണാം, താന്‍ ഒരു അലോപ്പതി ഡോക്ടര്‍ ആണെന്നും MBBS, MD തന്‍റെ ബിരുദം ആണെന്നും ഹരിയാനയിലെ കർണാലിൽ ചൈൽഡ് സ്പെഷ്യലിസ്റ്റാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.
ഇയാൾ ആദ്യം പശുവിന്‍റെ ചാണകം നിലത്തുനിന്നും കൈയില്‍ എടുത്ത് അതില്‍നിന്നും ഉരുളയാക്കി വായിലിടുന്നത് കാണാം. അദ്ദേഹം ഏറെ ആസ്വദിച്ചാണ് ചാണകം കഴിയ്ക്കുന്നത്.ചാണകം കഴിയ്ക്കുന്ന വേളയില്‍ അദ്ദേഹം അതിന്‍റെ ഗുണങ്ങളും വിവരിക്കുന്നുണ്ട്.
Dr. Manoj Mittal MBBS MD's prescription. Via @ColdCigar pic.twitter.com/SW2oz5ao0v https://t.co/Gzww80KiSs
— Rofl Gandhi 2.0 (@RoflGandhi_) November 16, 2021
ഗോമൂത്രം കുടിക്കുന്നതും ചാണകം കഴിക്കുന്നതും ഗുരുതരമായ പല രോഗങ്ങളെയും അകറ്റി നിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പ്രസവത്തിന് ഗര്‍ഭിണികള്‍ ചാണകം കഴിക്കണമെന്നും അത് കഴിച്ചാൽ ഒരിക്കലും സിസേറിയൻ ചെയ്യേണ്ട ആവശ്യം വരില്ല എന്നും അദ്ദേഹം പറഞ്ഞു.
Also Read: Viral News: കൊറിയര്‍ ബോക്സ് തുറന്നപ്പോള്‍ പത്തിവിടര്‍ത്തി പുറത്തുചാടിയത് മൂര്‍ഖന്‍...!!
"പശുവിൽ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യയുടെ ഓരോ ഭാഗവും മനുഷ്യകുലത്തിന് ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. ചാണകം കഴിച്ചാൽ നമ്മുടെ ശരീരവും മനസും ശുദ്ധമാകും. നമ്മുടെ ആത്മാവ് ശുദ്ധമാകും. ചാണകം നമ്മുടെ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, അത് നമ്മുടെ ശരീരത്തെ പൂര്‍ണ്ണമായും ശുദ്ധീകരിക്കുന്നു", അദ്ദേഹം പറഞ്ഞു.
അതേസമയം, ഡോക്ടറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വിചിത്രമായ പ്രതികരണങ്ങള്‍ക്ക് വഴിതെളിച്ചു. Bachelor of Medicine Bachelor of Bullshit എന്നാണ് ഒരു വ്യക്തി പ്രതികരിച്ചത്. വീഡിയോ കണ്ടപ്പോള്‍ ചര്‍ദ്ദിക്കാന്‍ വന്നുവെന്നും ചിലര്‍ കുറിച്ചു.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇത് ശ്രദ്ധിക്കുകയും മെഡിക്കൽ പ്രൊഫഷൻ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് റദ്ദാക്കുകയും വേണം. ഒരു ശിശുരോഗവിദഗ്ദ്ധൻ എന്ന നിലയിൽ ഇയാള്‍ അപകടമാണ് എന്നാണ് സോഷ്യല്‍ മീഡിയ യുടെ വിലയിരുത്തല്‍ ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...