Viral Video: വിവാഹ വേദിയിൽ അതിഥികളുടെ മുൻപിൽ വെച്ച് വരൻ ചെയ്തത്, നാണിച്ച് വധു - വീഡിയോ വൈറൽ

Viral Video: വിവാഹക്കസേരയിൽ വധൂവരന്മാർ ഇരുന്ന് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. 

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 04:14 PM IST
  • വിവാഹക്കസേരയിൽ വധൂവരന്മാർ ഇരുന്ന് സംസാരിക്കുന്നത് വീഡിയോയിൽ കാണാം.
  • എന്നാൽ പെട്ടെന്ന് പാട്ട് കട്ടപ്പോൾ വരൻ വിവാഹക്കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് നൃത്തം ചെയ്യാൻ തുടങ്ങി.
  • ഷാരൂഖ് ഖാന്റെ 'തുജ് മേ റബ് ദിഖ്താ ഹേ' എന്ന പാട്ടിനാണ് വരൻ ചുവടുവെച്ചത്.
  • ഇത് കണ്ട് വധു നാണിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
Viral Video: വിവാഹ വേദിയിൽ അതിഥികളുടെ മുൻപിൽ വെച്ച് വരൻ ചെയ്തത്, നാണിച്ച് വധു - വീഡിയോ വൈറൽ

വധൂവരന്മാരുടെ നിരവധി വീഡിയോകൾ മിക്കവാറും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വഴക്കുണ്ടാക്കുന്ന വീഡിയോയും, നൃത്തം ചെയ്യുന്ന വീഡിയോയും അങ്ങനെ കല്യാണ വേദികളിലെ ഒരുപാട് വീഡിയോകൾ സമൂഹ മാധ്യമങ്ഹളിൽ നമുക്ക് കാണാൻ കഴിയും. അത്തരത്തിൽ ഒരു നൃത്ത വീഡിയോ ആണ് ഇവിടെ വൈറലാകുന്നത്. കണ്ട് നിന്ന അതിഥികൾക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. വരൻ വളരെയധികം റൊമാന്റിക് ആയി നൃത്തം ചെയ്യുന്ന വീഡിയോ ആണിത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

വിവാഹക്കസേരയിൽ വധൂവരന്മാർ ഇരുന്ന് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ പെട്ടെന്ന് പാട്ട് കട്ടപ്പോൾ വരൻ വിവാഹക്കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് നൃത്തം ചെയ്യാൻ തുടങ്ങി. ഷാരൂഖ് ഖാന്റെ 'തുജ് മേ റബ് ദിഖ്താ ഹേ' എന്ന പാട്ടിനാണ് വരൻ ചുവടുവെച്ചത്. ഇത് കണ്ട് വധു നാണിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഇത് കണ്ട് അതിഥികൾ പോലും അത്ഭുതപ്പെട്ടിരിക്കുകയാണെന്നത് വീഡിയോയിൽ വ്യക്തമാണ്. വധുവിനെ വരൻ ശരിക്കും സർപ്രൈസ് ചെയ്തു കളഞ്ഞു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Bridal lehenga (@bridal_lehenga_designn)

Also Read: Shocking video: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഒമ്പതാം ക്ലാസുകാരിയെ പിന്നിൽ നിന്ന് വെടിവച്ച് വീഴ്ത്തി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

 

bridal_lehenga_designn എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വിവാഹത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വരന്റെ ഈ റൊമാന്റിക് ശൈലി എല്ലാവർക്കും ഇഷ്ടമാണ്. ഇത്തരം നിരവധി രസകരമായതും കൗതുകരവുമായ ഒരുപാട് വീഡിയോകൾ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടുകളിൽ വൈറലാകാറുണ്ട്. നിരവധി പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News