Viral Video: സ്ട്രീറ്റ് ഫുഡ് ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാവില്ല. സ്ട്രീറ്റ് ഫുഡിന്‍റെ രുചി ഒന്ന് വേറെ തന്നെയാണ്.
പാനി പൂരി അല്ലെങ്കില്‍ ഗോള്‍ഗപ്പ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡില്‍ ഒന്നാണ്. ഗോള്‍ഗപ്പയ്ക്ക് മുന്‍പില്‍ മറ്റ് വിഭവങ്ങളൊക്കെ പരാജയം. മാര്‍ക്കറ്റുകളില്‍ ഗോള്‍ഗപ്പ കഴിയ്ക്കാന്‍ ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്നത് പലപ്പോഴും നാം കണ്ടിരിയ്ക്കും. സോഷ്യല്‍ മീഡിയയില്‍ ഗോള്‍ഗപ്പയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ നിങ്ങള്‍ കണ്ടിരിയ്ക്കും. എന്നാല്‍, രണ്ടുപേര്‍ ഏറെ ആസ്വദിച്ച് ഗോള്‍ഗപ്പ കഴിയ്ക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
ഒരു വരനും വധുവുമാണ് ഈ വീഡിയോയിലെ കഥാപാത്രങ്ങള്‍. തങ്ങളുടെ വിവാഹചടങ്ങുകള്‍ക്കിടെ ഗോള്‍ഗപ്പ ഏറെ ആസ്വദിച്ച് കഴിയ്ക്കുകയാണ് രണ്ടുപേരും... !! വിവാഹത്തിന്‍റെ പ്രാരംഭ ചടങ്ങുകളായ വരണമാല്യം അണിയിക്കല്‍ കഴിഞ്ഞതോടെയാണ് വരനും വധുവും ഗോള്‍ഗപ്പ കഴിയ്ക്കനായി എത്തിയത്.
വരണമാല്യം അണിയിക്കല്‍ ചടങ്ങ് കഴിഞ്ഞതോടെ വധൂവരന്മാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങി, രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിക്കാനായി ഭക്ഷണശാലയിലേക്ക് നീങ്ങിയത് ശ്രദ്ധേയമാണ്.വിവാഹത്തിന്‍റെ പ്രാരംഭ ചടങ്ങുകൾക്കുശേഷം കടുത്ത വിശപ്പ് ശമിപ്പിക്കനായി ഇരുവരും ഒരുമിച്ച് ഗോൽഗപ്പ കഴിക്കാൻ തുടങ്ങി.
വീഡിയോ കാണാം:-
ഗോള്‍ഗപ്പകൊണ്ട് ചീയേഴ്സ് പറഞ്ഞ് ഇരുവരും ഒരുമിച്ചുള്ള ജീവിതത്തിന്‍റെ തുടക്കം കുറിയ്ക്കുന്നത് വീഡിയോയുടെ പ്രധാന ആകര്‍ഷണമാണ്. മൂക്കുത്തിയും ഭാരമേറിയ വിവാഹ വസ്ത്രവും ആഭരണങ്ങളും കാരണം വധു ഗോള്‍ഗപ്പ കഴിയ്ക്കാന്‍ പാടുപെടുന്നത് വീഡിയോയില്‍ കാണാം. എത്ര കഷ്ടപ്പെട്ടായാലും ശരി ഗോള്‍ഗപ്പ കഴിച്ചേ അടങ്ങൂ എന്ന തീരുമാനത്തിലാണ് വധു... !!
Thebridesofindia എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വധൂ വരന്മാരുടെ ഈ വീഡിയോ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്‍റ് ചെയ്തിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...