'ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടേണ്ട'; രസകരമായ വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

രണ്ട് ആൺകുട്ടികൾ ചേർന്ന് ഒരു സൈക്കിൾ ചവിട്ടുന്നതിന്റെ ദൃശ്യമാണ് അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 09:56 AM IST
  • കുട്ടികൾ ഒരേ വേ​ഗതയിലാണ് സൈക്കിളിന്റെ പെഡലുകൾ ചവിട്ടുന്നത്
  • ഒരാൾ ഒരു ഭാ​ഗത്തെ പെഡലും മറുഭാ​ഗത്തെ പെഡൽ മറ്റേയാളും ഒരേ താളത്തിൽ ചവിട്ടി മുന്നേറുകയാണ്
  • സൈക്കിൾ നല്ല വേ​ഗതയിലുമാണ് പോകുന്നത്
  • വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്
'ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടേണ്ട'; രസകരമായ വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

സമൂഹമാധ്യമങ്ങളിൽ സജീവമാണ് മഹീന്ദ്ര ​ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. പ്രചോദനാത്മകമായ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. രസകരമായ വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അദ്ദേഹം പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. രണ്ട് ആൺകുട്ടികൾ ചേർന്ന് ഒരു സൈക്കിൾ ചവിട്ടുന്നതിന്റെ ദൃശ്യമാണ് അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചത്. 

“ഹാർവാർഡ് ബിസിനസ് സ്‌കൂളിന് പോലും സഹകരണത്തിന്റെയും ടീം വർക്കിന്റെയും ഗുണങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താൻ ഇതിലും മികച്ച വീഡിയോ ഉണ്ടാകില്ല!” ആനന്ദ് മഹീന്ദ്ര വീഡിയോയ്ക്കൊപ്പം കുറിച്ചു. രണ്ട് കുട്ടികൾ റോഡിൽ സൈക്കിൾ ചവിട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. ബോളിവുഡിലെ ക്ലാസിക് ചിത്രം ഷോലെയിലെ പ്രശസ്തമായ 'യേ ദോസ്തി ഹം നഹി തോഡംഗേ' എന്ന ​ഗാനം പശ്ചാത്തലത്തിൽ കേൾക്കാം.

ALSO READ: 'യഥാർത്ഥ സുഹൃത്ത്'; ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറൽ

കുട്ടികൾ ഒരേ വേ​ഗതയിലാണ് സൈക്കിളിന്റെ പെഡലുകൾ ചവിട്ടുന്നത്. ഒരാൾ ഒരു ഭാ​ഗത്തെ പെഡലും മറുഭാ​ഗത്തെ പെഡൽ മറ്റേയാളും ഒരേ താളത്തിൽ ചവിട്ടി മുന്നേറുകയാണ്. സൈക്കിൾ നല്ല വേ​ഗതയിലുമാണ് പോകുന്നത്. രണ്ട് പേരും ഓരോ പെഡലിലാണ് നിൽക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 'ദി ബെറ്റർ ഇന്ത്യ' ആണ് വീഡിയോ ആദ്യം പങ്കുവച്ചത്. 4,76,000ൽ അധികം പേരാണ് വീഡിയോ കണ്ടത്. 40,000 ലൈക്കുകളും ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News