Viral Video: ലോകം കണ്ട പ്രണയം, വാര്‍ത്ത വായനയ്ക്കിടെ പ്രണയാഭ്യര്‍ത്ഥനയുമായി കാമുകന്‍...!! വീഡിയോ വൈറല്‍

ഇന്‍റര്‍നെറ്റ്  ലോകത്ത് അനുദിനം ദശലക്ഷക്കണക്കിന് വീഡിയോകളാണ്  അപ്‌ലോഡ് ചെയ്യപ്പെടുന്നത്.  ഈ വീഡിയോകളിൽ ചിലത് വളരെ മികച്ചതാകാം. ചിലത് എത്ര കണ്ടാലും മതി വരില്ല,  

Written by - Zee Malayalam News Desk | Last Updated : Feb 17, 2022, 06:35 PM IST
  • ഒരു ടിവി സ്റ്റുഡിയോയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന വിവാഹാഭ്യര്‍ത്ഥനയാണ് വീഡിയോയുടെ കാതല്‍.
Viral Video: ലോകം കണ്ട പ്രണയം, വാര്‍ത്ത വായനയ്ക്കിടെ പ്രണയാഭ്യര്‍ത്ഥനയുമായി കാമുകന്‍...!! വീഡിയോ വൈറല്‍

Viral Romantic Video: ഇന്‍റര്‍നെറ്റ്  ലോകത്ത് അനുദിനം ദശലക്ഷക്കണക്കിന് വീഡിയോകളാണ്  അപ്‌ലോഡ് ചെയ്യപ്പെടുന്നത്.  ഈ വീഡിയോകളിൽ ചിലത് വളരെ മികച്ചതാകാം. ചിലത് എത്ര കണ്ടാലും മതി വരില്ല,  

ചിലപ്പോള്‍ ചില വീഡിയോകളോട് നമുക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നാം...  അത്  സാധാരണമാണ്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയ്ക്ക് സമാനമായ സാഹചര്യമാണ് ഉള്ളത്.  ഈ വീഡിയോ കാണുന്നവര്‍ക്ക് എന്തായാലും അത് ഇഷ്ടപ്പെടും   എന്ന കാര്യത്തില്‍ സംശയമില്ല. അത്ര  മനോഹരമാണ് ഈ വീഡിയോ...!! 

Also Read: Viral Video: റോഡിലൂടെ പക്ഷിയെപ്പോലെ പറക്കുന്ന കാര്‍...!! അത്ഭുതകരമായ വീഡിയോ വൈറല്‍

ഒരു  ടിവി സ്റ്റുഡിയോയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന വിവാഹാഭ്യര്‍ത്ഥനയാണ് വീഡിയോയുടെ കാതല്‍.    

ടിവിയില്‍  അവതാരക  കാലാവസ്ഥാ വിവരങ്ങൾ നൽകുന്നത് വീഡിയോയിൽ കാണാം.  എന്നാല്‍ അടുത്ത നിമിഷം  കൈയില്‍ റോസാപ്പൂക്കളുമായി രണ്ടു പെണ്‍കുട്ടികള്‍ കടന്നുവരുന്നു.  ഈ പെണ്‍കുട്ടികളെ അവതാരികയ്ക്ക് മുന്‍പരിചയം ഉണ്ട് എന്ന് അവരുടെ ഭാവത്തില്‍ നിന്നും വ്യക്തമാണ്‌.  പെണ്‍കുട്ടികള്‍ക്ക് പിന്നാലെ  കാമുകനും സ്റ്റുഡിയോയില്‍ പ്രവേശിക്കുന്നതോടെ രംഗം  ഫുള്‍ റൊമാന്‍റിക്..!!   പിന്നീട് കാണുവാന്‍ സാധിക്കുന്നത്‌ വികാരാധീനയായി  സ്വയം  വിശ്വസിക്കാൻ  ബുദ്ധിമുട്ടുന്ന അവതാരകയായാണ്‌.  

വീഡിയോ കാണാം: -

സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്ന ഈ വീഡിയോയിൽ, മേരി ലീ എന്ന അവതാരക ടിവിയിൽ കാലാവസ്ഥാ വിവരങ്ങൾ നൽകുന്നത് കാണാം. എന്നാൽ അടുത്ത നിമിഷം   അവതാരകയുടെ കാമുകൻ മക്കളുമായി വരുന്നതും വീഡിയോയിൽ കാണാം. ആദ്യം കുട്ടികൾ അവതാരകയ്ക്ക്  റോസാപ്പൂക്കൾ നൽകുന്നു, തുടർന്ന് കാമുകനും  യുവതിയ്ക്ക്  റോസാപ്പൂക്കളും മോതിരവും നല്‍കുന്നു. മുട്ടില്‍നിന്നുള്ള അദ്ദേഹത്തിന്‍റെ  പ്രണയാഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Also Read:  Viral Video: ഒറ്റ മിനിട്ടുകൊണ്ട് മറ്റൊരു പാമ്പിനെ പിടിയില്‍ ഒതുക്കുന്ന രാജവെമ്പാല..!

ഈ  റൊമാന്‍റിക് വീഡിയോ എന്തായാലും  നെറ്റിസൺസിന് ഏറെ ഇഷ്ടപ്പെട്ടു.  ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിയ്ക്കുന്നത്.  മരിയ സിഡ് മദീന  (Maria Cid Medina) എന്ന ട്വിറ്റർ ഹാൻഡിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടാൽ, ഈ  പ്രണയാഭ്യര്‍ത്ഥന മുൻകൂട്ടി പ്ലാന്‍ ചെയ്തതാണ് എന്ന്  വ്യക്തമാണ്‌. എന്നിരുന്നാലും  കാമുകന്‍  യുവതിയ്ക്ക് നല്‍കിയ  സര്‍പ്രൈസ് നെറ്റിസൺസിന് നന്നേ  ബോധിച്ചു.....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News