Bahubali Samosa Challenge: ബാഹുബലി സമൂസ തിന്നാമോ ? 51000 രൂപ സമ്മാനം

ചാലഞ്ച് ആരംഭിച്ച് കുറേ ദിവസങ്ങളായെങ്കിലും ഇതുവരെ ആരും ചാലഞ്ചിൽ വിജയിച്ചിട്ടില്ല. തൻറെ സമൂസയൊന്ന് ഫേമസ് ആക്കാൻ കടയുടമ ശുംഭം ആണ് ഇത്തരമൊരു ചാലഞ്ച് ആരംഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 8, 2022, 04:47 PM IST
  • ചാലഞ്ച് ആരംഭിച്ച് കുറേ ദിവസങ്ങളായെങ്കിലും ഇതുവരെ ആരും വിജയിച്ചിട്ടില്ല
  • സമൂസയൊന്ന് ഫേമസ് ആക്കാൻ കടയുടമ ശുഭം ആണ് ഇത്തരമൊരു ചാലഞ്ച് ആരംഭിച്ചത്
  • ഏകദേശം 1,100 രൂപയാണ് സമൂസയുടെ വില
Bahubali Samosa Challenge: ബാഹുബലി സമൂസ തിന്നാമോ ? 51000 രൂപ സമ്മാനം

മീററ്റ്: ഭക്ഷണപ്രിയർക്കായി ഒരു ഗംഭീര ചലഞ്ചുമയി എത്തിയിരിക്കുകയാണ് മീററ്റിലെ കുർതി ബസാറിലെ ഒരു ബേക്കറി. ചാലഞ്ച് അൽപ്പം രസകരമായ ഒന്നാണ്. 30 മിനിട്ടിനുള്ളിൽ എട്ട് കിലോഗ്രാം ഭാരമുള്ള സമൂസ കഴിക്കേണ്ടതാണ് ചാലഞ്ച്.വിജയിക്ക് 51,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. 

ചാലഞ്ച് ആരംഭിച്ച് കുറേ ദിവസങ്ങളായെങ്കിലും ഇതുവരെ ആരും ചാലഞ്ചിൽ വിജയിച്ചിട്ടില്ല. തൻറെ സമൂസയൊന്ന് ഫേമസ് ആക്കാൻ കടയുടമ ശുംഭം ആണ് ഇത്തരമൊരു ചാലഞ്ച് ആരംഭിച്ചത്. അങ്ങനെ അവർ എട്ട് കിലോയുടെ ഒരു സമൂസ ഉണ്ടാക്കി അതിനൊരു പേരും കൊടുത്തു. ബാഹുബലി സമൂസ.ഏകദേശം 1,100 രൂപയാണ് സമൂസയുചടെ വില ഉരുളക്കിഴങ്ങ്, കടല, കോട്ടേജ് ചീസ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയാണ് ഇതിനുള്ളിൽ നിറച്ചിരിക്കുന്നത്.

Also Read: പെൺകുട്ടിയെ ബൈക്കിന് മുന്നിലിരുത്തി സ്റ്റണ്ട് ചെയ്യാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ആദ്യം നാല് കിലോ സമൂസയും പിന്നീട് എട്ട് കിലോഗ്രാം സമൂസയും ഉണ്ടാക്കിയാണ് തുടക്കം. ഇനി അത് 10 കിലോ സമൂസ ആക്കണമെന്നാണ് ശുഭത്തിൻറെ ആഗ്രഹം. എന്തായാവും “ഇതുവരെ ആരും ഈറ്റിംഗ് ചലഞ്ചിൽ വിജയിച്ചിട്ടില്ല. പക്ഷെ നിരവധി പേരാണ് സമൂസ ചാലഞ്ച് കേട്ട് സ്ഥലത്തേക്ക് എത്തുന്നത്.

Also Read: ലേഡി തല! ധോണി സ്റ്റൈലിൽ ലങ്കൻ താരത്തെ പുറത്താക്കി ഇന്ത്യയുടെ യസ്തിക ഭാട്ടിയ; വീഡിയോ വൈറൽ

ബാഹുബലി സമൂസ തന്റെ കടയിലേക്ക് ഉപഭോക്താക്കളെ തിരികെ കൊണ്ടുവന്നതായി ഉടമ ശുഭം സമ്മതിക്കുന്നു.“രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുഡ് ബ്ലോഗർമാർ ബാഹുബലി സമൂസ കാണാൻ വരുന്നുണ്ടെന്നും ഇതിൻറെ റീലുകൾ ട്രെൻഡിംഗ് ആണെന്നും അദ്ദേഹം പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News