‌Gokul Suresh on Nimisha Sajayan: 'വ്യക്തിപരമായി വിഷമമേ ഉള്ളൂ'; നിമിഷ സജയനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ​ഗോകുൽ സുരേഷ്

നമ്മള്‍ കൊടുക്കുമോ, കൊടുക്കില്ല", എന്നാണ് അന്ന് നിമിഷ സജയൻ പറഞ്ഞത്. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ നടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 7, 2024, 10:17 AM IST
  • നിമിഷ സജയന്റെ പേര് പരാമർശിക്കാതെയാണ് വിഷയത്തിൽ ​ഗോകുൽ സുരേഷിന്റെ പ്രതികരണം.
  • പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴായിരുന്നു നിമിഷയുടെ പ്രസ്താവന.
‌Gokul Suresh on Nimisha Sajayan: 'വ്യക്തിപരമായി വിഷമമേ ഉള്ളൂ'; നിമിഷ സജയനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ​ഗോകുൽ സുരേഷ്

ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ​ഗോപി വിജയിച്ചതിന് പിന്നാലെ ഏറ്റവും അധികം സൈബർ ആക്രമണം നേരിട്ടത് നടി നിമിഷ സജയൻ ആണ്. നാല് വർഷം മുൻപ് നിമിഷ നടത്തിയ ഒരു പ്രസ്താവനയാണ് ഇതിന് കാരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴായിരുന്നു നിമിഷയുടെ പ്രസ്താവന.

"ഞാനിപ്പോള്‍ ഒരു ബോര്‍ഡ് വായിച്ചിരുന്നു. തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത് എന്ന്. നമ്മള്‍ കൊടുക്കുമോ, കൊടുക്കില്ല", എന്നാണ് അന്ന് നിമിഷ സജയൻ പറഞ്ഞത്. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ നടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്. അധിക്ഷേപ കമന്‍റുകളും പരിഹാസങ്ങളുമൊക്കെ കടുത്തതോടെ‌ താരം തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലെ കമന്‍റ് ബോക്സ് ലോക്ക് ചെയ്തു. ഇപ്പോൾ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്.

Also Read: Mayamma Movie: മനോഹര ദൃശ്യ വിരുന്നുമായി ''മായമ്മ'' എന്ന ചിത്രം ജൂൺ 7ന് തിയേറ്ററുകളിൽ

 

നിമിഷ സജയന്റെ പേര് പരാമർശിക്കാതെയാണ് വിഷയത്തിൽ ​ഗോകുൽ സുരേഷിന്റെ പ്രതികരണം. "ആ നടി അത് പറഞ്ഞിട്ട് ഇത്രയും വര്‍ഷമായില്ലേ. പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നോ ഉള്ള ഒരു ചിന്ത അവര്‍ക്ക് അപ്പോള്‍ ഇല്ലായിരുന്നു. പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ", ഗോകുല്‍ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News