Eid-al-adha: കാപ്പാട് കടപ്പുറത്ത് മാസപ്പിറ കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17ന്

Eid-al-adha on June 17: കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (08/06/2024 ശനി) ദുല്‍ഹിജ്ജ ഒന്ന് ആയിരിക്കും. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2024, 09:29 PM IST
  • ഇന്ന് കാപ്പാട് ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി.
  • നാളെ (08/06/2024 ശനി) ദുല്‍ഹിജ്ജ ഒന്ന് ആയിരിക്കും.
  • ജൂണ്‍ 17 തിങ്കളാഴ്ച ബലി പെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു.
Eid-al-adha: കാപ്പാട് കടപ്പുറത്ത് മാസപ്പിറ കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17ന്

തിരുവനന്തപുരം: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17ന്. ഇന്ന് കാപ്പാട് ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായ വിവരം ലഭിച്ചതിനാല്‍ നാളെ (ജൂണ്‍ 8) ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു. 

അതേസമയം, കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (08/06/2024 ശനി) ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലി പെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുള്ളക്കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരാണ് അറിയിച്ചത്.

Trending News