Vice President Election 2022: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു, ജൂലൈ 19 വരെ പത്രിക സമർപ്പിക്കാം

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു.   ഇന്ന് മുതല്‍ (ജൂലൈ 5) നാമനിർദേശപത്രിക സമര്‍പ്പിക്കാം.  വോട്ടെടുപ്പ് ഓഗസ്റ്റ് 6നാണ് നടക്കുക.

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 04:11 PM IST
  • ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു.
  • ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനായി ജൂലൈ 19 വരെ നാമനിർദേശ പത്രിക സമര്‍പ്പിക്കാം.
Vice President Election 2022: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു, ജൂലൈ 19 വരെ പത്രിക സമർപ്പിക്കാം

New Delhi: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു.   ഇന്ന് മുതല്‍ (ജൂലൈ 5) നാമനിർദേശപത്രിക സമര്‍പ്പിക്കാം.  വോട്ടെടുപ്പ് ഓഗസ്റ്റ് 6നാണ് നടക്കുക.

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനായി  ജൂലൈ 19 വരെ  നാമനിർദേശ പത്രിക സമര്‍പ്പിക്കാം. നാമ നിർദേശ പത്രികകളുടെ സൂക്ഷ പരിശോധനകൾ ജൂലൈ 20 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 22 ആണ്. സ്ഥാനാര്‍ഥിയെ കുറഞ്ഞത് 20 സമ്മതിദായകർ പേരു നിർദേശിക്കുകയും 20 പേർ പിൻതാങ്ങുകയും വേണം.

Also Read:  Zee News അവതാരകൻ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തി ഛത്തീസ്ഗഢ് പോലീസ്

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമാണ് ഉപരാഷ്‌ട്രപതി തിരഞ്ഞടുപ്പ്. നാമ നിർദേശ പത്രിക സമർപ്പിച്ചവരുൾപ്പെടെയുള്ള പാർലമെന്‍റ് അംഗങ്ങൾക്കാണ് വോട്ട് ചെയ്യാൻ അധികാരമുള്ളത്.  അതായത്, രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾ, സഭയിലേക്ക് ശുപാർശ ചെയ്ത 12 അംഗങ്ങൾ, ലോക്‌സഭാംഗങ്ങളായ 543 പേരും അടങ്ങുന്ന 788 അംഗസഭയാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയ്‌ക്ക് വിജയിക്കാന്‍ വേണ്ടത് 388 വോട്ട് ആണ്.  

Also Read:  ''അഗ്നിവീറുകൾ ആവാൻ വനിതകളും'' രാജ്യ സേവനം ആഗ്രഹിക്കുന്ന യുവ വനിതാ ശക്തികൾക്കും അവസരം

അതേസമയം, ഉപരാഷ്‌ട്രപതി സ്ഥാനത്തേയ്ക്ക് BJP വിജയം ഉറപ്പിച്ചുകഴിഞ്ഞു. കാരണം, BJPയ്ക്ക്  ലോക്‌സഭയിൽ 303 അംഗങ്ങളും രാജ്യസഭയിൽ 92 അംഗങ്ങളും ഉണ്ട്. വിജയിക്കാന്‍ വേണ്ടതിലധികം വോട്ടുകള്‍ BJPയ്ക്ക് സ്വന്തമായുണ്ട്‌.  

പേപ്പര്‍ ബാലറ്റ്  സംവിധാനത്തിലാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പ്രത്യേക പേന ഉപയോഗിച്ച് മാത്രമാണ് വോട്ട് ചെയ്യാൻ സാധിക്കൂക.  മറ്റു പേന ഉപയോഗിച്ചാൽ വോട്ട് അസാധുവാകും.    

ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് 10ന്  അവസാനിക്കും.  സഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്‌ട്രപതി അധികാരത്തിലേറും.
  
ഇന്ത്യൻ പാർലമെന്‍റിന്‍റെ  ഉപരിസഭയായ രാജ്യസഭയുടെ അദ്ധ്യക്ഷൻ എന്ന നിയമനിർമ്മാണാധികാരവും ഉപരാഷ്ട്രപതിയാണ് വഹിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News