Bhopal: വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍റെ ബാറ്ററി ബോക്‌സിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്‌ച രാവിലെ ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ കോച്ചിൽ മധ്യ പ്രദേശിലെ കുർവായ് കെതോറ സ്റ്റേഷനിൽവച്ചാണ് തീപിടുത്തമുണ്ടായത്.
Also Read: Delhi Flood Update: യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, ആശങ്കയില്‍ ഡല്‍ഹി
തീ അണച്ചതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും റെയിൽവേ അധികൃതര്‍ അറിയിച്ചു. "റാണി കമലാപതി സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലെ നിസാമുദ്ദീനിലേക്ക് വന്ദേ ഭാരത് ട്രെയിൻ പുറപ്പെടുമ്പോൾ ഒരു കോച്ചിന്‍റെ ബാറ്ററി ബോക്സിൽ തീപിടുത്തമുണ്ടായി. തീ അണച്ചു, യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അഗ്നിശമനസേന കൃത്യസമയത്ത് സ്ഥലത്തെത്തി 07:58 ന് തീ അണച്ചു", റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് പൂർണ്ണ പരിശോധനയ്ക്ക് ശേഷം ട്രെയിൻ യാത്ര ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
Vande Bharat train from Bhopal to Delhi catches fire today morning at around 7:15am. Was on board but by God’s grace everyone is safe!#VandeBharatExpress #traincatchesfire pic.twitter.com/8k5uHDn7lT
— Nupur Singh (@NupurSiingh) July 17, 2023
Also Read: Opposition Meeting Update: ബെംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികള്‍ ഇന്ന് ഒത്തുചേരുന്നു, സോണിയ, രാഹുല്‍ പങ്കെടുക്കും
അടുത്തിടെയായി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും ഏറെ വരികയാണ്. അടുത്തിടെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിലെ ഭക്ഷണം മോശമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കൂടാതെ, അടുത്തിടെ പുതുതായി യാത്ര ആരംഭിച്ച ഗോരഖ്പൂർ-ലഖ്നൗ വന്ദേ ഭാരത് എക്‌സ്പ്രസിന് ഉത്തർപ്രദേശിലെ അയോധ്യയ്ക്ക് സമീപം കല്ലേറുണ്ടായി. ട്രെയിൻ തട്ടി ആടുകള്‍ കൊല്ലപ്പെട്ടതിന് പകരം തീര്‍ക്കാനാണ് ഒരു കൂട്ടം ആളുകൾ ട്രെയിനിന് കല്ലെറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...