Vande Bharat Express : കേരളത്തിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കുതിക്കാൻ വന്ദേ ഭാരത് ഒരുങ്ങുന്നു

Vande Bharat Northeast Service : ഗുവാഹത്തി- ന്യൂ ജെൽപൈഗുരി റൂട്ടിലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള വന്ദേ ഭാരതിന്റെ ആദ്യ സർവീസ് നടത്തുക  

Written by - Zee Malayalam News Desk | Last Updated : May 3, 2023, 09:17 PM IST
  • ഗുവാഹത്തി- ന്യൂ ജെൽപൈഗുരി റൂട്ടിലാണ് സർവീസ് നടത്തുക
  • സർവീസ് ആരംഭിക്കുന്നതിനായിട്ടുള്ള തയ്യാറെടുപ്പുകൾ വടക്കുകിഴക്കൻ റെയിൽവെ സോൺ ആരംഭിച്ചു.
Vande Bharat Express : കേരളത്തിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കുതിക്കാൻ വന്ദേ ഭാരത് ഒരുങ്ങുന്നു

ന്യൂ ഡൽഹി : കേരളത്തിലെ വന്ദേ ഭാരതിന്റെ കുതിപ്പിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. ഗുവാഹത്തി - ന്യൂ ജെൽപൈഗുരി റൂട്ടിലാണ് വന്ദേ ഭാരത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ ആദ്യ സർവീസ് നടത്തുക. സർവീസ് ആരംഭിക്കുന്നതിനായിട്ടുള്ള തയ്യാറെടുപ്പുകൾ വടക്കുകിഴക്കൻ റെയിൽവെ മേഖല ആരംഭിച്ചു കഴിഞ്ഞു.

16 കോച്ചുകളുള്ള വന്ദേ ഭാരതാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. അസമിലെ ഗുവാഹത്തിയിൽ നിന്നും ആരംഭിച്ച് പശ്ചിമ ബംഗാളിലെ ന്യൂ ജെൽപൈഗുരിയിൽ അവസാനിക്കുന്ന റൂട്ടിലാണ് വന്ദേ ഭാരത് സർവീസ്. പരമാവധി മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് വന്ദേ ഭാരത് ഈ റൂട്ടിൽ സർവീസ് നടത്തുക. ട്രാക്കുകളുടെ അറ്റുകുറ്റപണികൾ പൂർത്തിയാക്കിയതിന് ശേഷം ട്രെയിന്റെ വേഗത വർധിപ്പിക്കുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.

ALSO READ : Vande Bharat Express: ആദ്യ സർവീസിന് മുൻപേ സാങ്കേതിക തകരാർ; വന്ദേഭാരതിന്റെ എസി ഗ്രില്ലിൽ ലീക്ക്

സർവീസിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായിട്ടുള്ള മുന്നൊരുക്കങ്ങൾ വടക്കുകിഴക്കൻ റെയിൽവെ മേഖല ആരംഭിച്ചു. ഉടൻ തന്നെ ഈ റൂട്ടിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്നാണ് വാർത്ത ഏജൻസിയായി പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഈ സർവീസിലെ സ്റ്റോപ്പുകളും സമയക്രമവും ഉടൻ ധാരണയാകുമെന്ന് റെയിൽവെ വൃത്തങ്ങൾ അറിയിച്ചതായി പിടിഐ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. അതേസമയം വടക്കുകഴിക്കൻ റെയിൽവെ മേഖലയിലെ രണ്ടാമത്തെ സർവീസാണിത്. നിലവിൽ ഈ മേഖലയിൽ ഉൾപ്പെടുന്ന ന്യൂ ജെൽപൈഗുരി- ഹൗറ റൂട്ടിൽ വന്ദേ ഭാരത് സർവീസ് നടത്തുന്നുണ്ട്.

ഈ കഴിഞ്ഞ ഏപ്രിൽ 25-ാം തീയതിയാണ് കേരളത്തിലെ വന്ദേ ഭാരത് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. രാവിലെ 5.20ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന സർവീസ് ഉച്ചയ്ക്ക് 1.25ന് കാസർകോഡ് എത്തിച്ചേരും വിധമാണ് കേരളത്തിലെ വന്ദേ ഭാരത് സർവീസ് നടത്തുന്നത്. 8.05 മണിക്കൂറെടുത്താണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്.  ശേഷം 2.30ന് കാസർകോഡ് നിന്നും മടക്കയാത്ര ആരംഭിക്കും. രാത്രി 10.35ന് തിരുവനന്തപുരത്തെത്തി ചേരുന്നതാണ് കേരളത്തിലെ വന്ദേ ഭാരത് സർവീസ്. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണ്ണൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങിനെയാണ് തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് എക്സ്പ്രസിന്റെ സ്റ്റോപ്പുകളുടെ പട്ടിക. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയാണ് കേരളത്തിലെ വന്ദേ ഭാരതിന്റെ പരമാവധി വേഗത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News