Dehradun: ഉത്തരാഖണ്ഡ് (Uttarakhand) ബസപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി (Prime Minister) ധനസഹായം (ex-gratia) പ്രഖ്യാപിച്ചു. 2 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് പ്രധാനമന്ത്രി Narendra Modi അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.
An ex-gratia of Rs 2 lakh each from PMNRF would be given to the next of kin of those who have lost their lives due to the tragic accident in Chakrata, Uttarakhand. The injured would be given Rs 50,000 each: PMO pic.twitter.com/K2DMjqMDvL
— ANI (@ANI) October 31, 2021
ചക്രതയിലുണ്ടായ വാഹനാപകടം ഏറെ ദുഃഖകരമാണെന്നും അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ കുറിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു.
Also Read: Uttarakhand | ഡെറാഡൂണിൽ വാഹനാപകടത്തിൽ 13 പേർ മരിച്ചു; രണ്ട് പേരെ രക്ഷപ്പെടുത്തി
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേരാണ് മരിച്ചത്. രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ ചക്രത തഹസിൽ ബുൽഹാദ്-ബൈല റോഡിലാണ് അപകടമുണ്ടായത്.
അമിത വേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ (Eyewitnesses) പറയുന്നു. ഡെറാഡൂണിൽ (Dehradun) നിന്ന് ഏകദേശം 175 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്താണ് അപകടമുണ്ടായത്. അതേസമയം മേഖലയിൽ രൂക്ഷമായ മഞ്ഞ് വീഴ്ചയും അപടത്തിന് കാരണമായേക്കാമെന്ന് പോലീസും (Police) ദുരന്ത നിവാരണ സേനയും സംശയിക്കുന്നു. രക്ഷാ പ്രവർത്തനത്തെയും മഞ്ഞ് വീഴ്ച പ്രതികൂലമായി ബാധിച്ചു. സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി (Pushkar Singh Dhami) അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...