Aligarh Name Change: അലിയല്ല, ഇനി മുതല്‍ 'ഹരി'യാണ്..!! അലിഗഢ് ഹരിഗഢ് ആയി മാറും, കാബിനറ്റ് അംഗീകാരം ഉടന്‍

Aligarh Name Change: അലിഗഢിന്‍റെ പേര് മാറ്റുന്നത് സംബന്ധിച്ച് തിങ്കളാഴ്ച നടന്ന യോഗത്തിൽ അലിഗഢിന്‍റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാനുള്ള നിർദ്ദേശം അവതരിപ്പിച്ചതായി മേയർ പ്രശാന്ത് സിംഗാൾ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Nov 7, 2023, 05:55 PM IST
  • ഉത്തർപ്രദേശിലെ ഒരു പ്രധാന നഗരമായ അലിഗഢിന്‍റെ പേര് ഉടൻ മാറും. അലിഗഢ് ഹരിഗഢ് ആക്കി മാറ്റാനുള്ള സർക്കാർ തലത്തിലുള്ള ഒരുക്കങ്ങൾ പൂർത്തിയായി
Aligarh Name Change: അലിയല്ല, ഇനി മുതല്‍ 'ഹരി'യാണ്..!! അലിഗഢ് ഹരിഗഢ് ആയി മാറും, കാബിനറ്റ് അംഗീകാരം ഉടന്‍

Lucknow: ഉത്തര്‍ പ്രദേശിലെ പ്രധാന നഗരമായ അലഹബാദിന് ശേഷം സംസ്ഥാനത്തെ മറ്റൊരു പ്രധാന നഗരത്തിന്‍റെ പേര് ഉടൻ മാറും.

റിപ്പോര്‍ട്ട് അനുസരിച്ച് ഉത്തർപ്രദേശിലെ ഒരു  പ്രധാന നഗരമായ അലിഗഢിന്‍റെ പേര്  ഉടൻ മാറും.  അലിഗഢ് ഹരിഗഢ് ആക്കി മാറ്റാനുള്ള സർക്കാർ തലത്തിലുള്ള ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. അലിഗഢ് മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിന്‍റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിർദ്ദേശം ഏകകണ്ഠമായി പാസാക്കി.

Also Read:  Dhanteras 2023: ധന്‍തേരസ് ദിനത്തില്‍ ഈ കാര്യങ്ങള്‍ കാണുന്നത് ശുഭം!! ഭാഗ്യം ഉടന്‍ പ്രകാശിക്കും
 
അലിഗഢ് ഹരിഗഢ് ആക്കി മാറ്റാനുള്ള നിർദ്ദേശം മേയർ പ്രശാന്ത് സിംഗാൾ അവതരിപ്പിക്കുകയും എല്ലാ കൗൺസിലർമാരും ഇതിനെ പിന്തുണക്കുകയും ചെയ്തു. ഇപ്പോൾ യുപി സർക്കാരിന്‍റെ ഗ്രീൻ സിഗ്നലിനായി കാത്തിരിക്കുകയാണ്.  

Also Read:  Diwali 2023: ദീപാവലി രാത്രിയിൽ അബദ്ധത്തില്‍ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, ദാരിദ്ര്യം വന്നുചേരും!! 
 
അലിഗഢിന്‍റെ പേര് മാറ്റാനുള്ള നിർദേശത്തിന് ഉത്തർപ്രദേശ് സർക്കാർ പച്ചക്കൊടി കാട്ടിയാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് സ്ഥലങ്ങളുടെ പേരുമാറ്റം വര്‍ദ്ധിക്കും. ഇതിന് മുമ്പ്, ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേര് മാറ്റം അലഹബാദായിരുന്നു. 2019 ജനുവരി ഒന്നിന് അലഹബാദിന്‍റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയിരുന്നു.

പേര് മാറ്റം സംബന്ധിച്ച് മേയർ എന്താണ് പറയുന്നത്‌? 

'അലിഗഢിന്‍റെ പേര് മാറ്റുന്നത് സംബന്ധിച്ച് തിങ്കളാഴ്ച നടന്ന യോഗത്തിൽ അലിഗഢിന്‍റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാനുള്ള നിർദ്ദേശം അവതരിപ്പിച്ചതായി മേയർ പ്രശാന്ത് സിംഗാൾ പറഞ്ഞു. എല്ലാ കൗൺസിലർമാരും ഏകകണ്ഠമായി പ്രമേയത്തെ പിന്തുണച്ചു. ഇനി ഈ നിർദേശം ഭരണസമിതിക്ക് അയക്കും. ഭരണകൂടം ഇത് മനസിലാക്കുകയും ഞങ്ങളുടെ ആവശ്യം നിറവേറ്റുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു. അലിഗഢിന്‍റെ പേര് ഹരിഗഢ് എന്നാക്കണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നുവന്നിരുന്നു. 
 
പ്രമേയം സംസ്ഥാന സർക്കാരിന്‍റെ ഗ്രീൻ സിഗ്നലിനായി കാത്തിരിക്കുന്നു.....

സംസ്ഥാന സർക്കാരിന് അതിന്‍റെ അധികാരപരിധിയിലുള്ള ഏത് നഗരത്തിന്‍റേയും പ്രദേശത്തിന്‍റേയും പേര് എപ്പോൾ വേണമെങ്കിലും മാറ്റാൻ കഴിയും. ഒരു മുനിസിപ്പൽ ബോഡി നിർദിഷ്ട പേര് മാറ്റ നിർദ്ദേശം ഏകകണ്ഠമായി അംഗീകരിച്ച ശേഷം, അത് സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിയ്ക്കും. ഇതിന് ശേഷം നിർദ്ദേശം സംസ്ഥാന സർക്കാർ അനുമതിക്കായി ആഭ്യന്തര മന്ത്രാലയത്തിന് അയക്കും. മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജൻസികളും നിർദ്ദേശം അംഗീകരിച്ചാൽ, സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി ആ  സ്ഥലത്തിന്‍റെ പേര് മാറ്റാന്‍ സാധിക്കും. 

2019ൽ മുഖ്യമന്ത്രി യോഗി ഒരു സൂചന നൽകിയിരുന്നു....

2021ലെ ജില്ലാ പഞ്ചായത്ത് യോഗം അലിഗഢിന്‍റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിർദ്ദേശം അംഗീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ചു. സംസ്ഥാനത്തുടനീളമുള്ള സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള നടപടികൾ തന്‍റെ സർക്കാർ തുടരുമെന്ന് 2019-ൽ മുഖ്യമന്ത്രി ആദിത്യനാഥ് സൂചിപ്പിച്ചിരുന്നു. "ഞങ്ങൾക്കിഷ്ടമുള്ളത് ഞങ്ങൾ ചെയ്തു. മുഗൾ സരായിയുടെ പേര് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നഗർ എന്നും അലഹബാദിന്‍റെ പേര് പ്രയാഗ്‌രാജ് എന്നും ഫൈസാബാദ് ജില്ലയെ അയോധ്യ ജില്ല എന്നുമായി പുനര്‍ നാമകരണം ചെയ്തു. ആവശ്യമുള്ളിടത്ത് സർക്കാർ ആവശ്യമായ നടപടികൾ കൈക്കൊള്ളും," യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News