UP Assembly Election 2022 | വോട്ട് നൽകിയില്ലെങ്കിൽ യുപി കേരളം പോലെയാകുമെന്ന് യോഗി ആദിത്യനാഥ് ; അതാണ് യുപി ജനത ആഗ്രഹിക്കുന്നതെന്ന് പിണറായി വിജയൻ

UP Assembly Election 2022 ആദ്യഘട്ടം ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായിട്ട് ജനങ്ങളെ അഭിസംബോധന ചെയ്താണ് യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 10, 2022, 02:19 PM IST
  • യുപി നിയമസഭ തിരഞ്ഞടെുപ്പിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായിട്ട് ജനങ്ങളെ അഭിസംബോധന ചെയ്താണ് യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്.
  • അതേസമയം യുപി ജനത യോഗി ആദിത്യനാഥ് ഭയക്കുന്നതാണ് ആഗ്രഹിക്കുന്നതെന്ന് ഉത്തർ പ്രദേശ് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തുകയും ചെയ്തു.
UP Assembly Election 2022 | വോട്ട് നൽകിയില്ലെങ്കിൽ യുപി കേരളം പോലെയാകുമെന്ന് യോഗി ആദിത്യനാഥ് ; അതാണ് യുപി ജനത ആഗ്രഹിക്കുന്നതെന്ന് പിണറായി വിജയൻ

ന്യൂ ഡൽഹി : നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ട് നൽകിയില്ലെങ്കിൽ ഉത്തർ പ്രദേശ് കേരളവും ബംഗാളും കശ്മീർ പോലെയാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath). യുപി നിയമസഭ തിരഞ്ഞടെുപ്പിന്റെ (UP Assembly Election 2022) ആദ്യഘട്ടം ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായിട്ട് ജനങ്ങളെ അഭിസംബോധന ചെയ്താണ് യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്. അതേസമയം യുപി ജനത യോഗി ആദിത്യനാഥ് ഭയക്കുന്നതാണ് ആഗ്രഹിക്കുന്നതെന്ന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) രംഗത്തെത്തുകയും ചെയ്തു. 

"ഞാൻ എന്റെ ഹൃദയത്തിൽ നിന്ന് പറയുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിൽ ഏറ്റവും മികച്ച കാര്യങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. സൂക്ഷിക്കുക! നിങ്ങൾക്ക് തെറ്റ് പറ്റിയാൽ ഈ അഞ്ച് വർഷത്തെ സേവനം ഇല്ലാതാകും. അത് ഉത്തർ പ്രദേശിനെ കശ്മീരോ കേരളമോ ബംഗാളോ ആകാൻ അധിക സമയം വേണ്ട" യോഗി തന്റെ ആറ് മിനിറ്റ് നിണ്ട് നിന്ന വീഡിയോയിൽ പറഞ്ഞു. 

ALSO READ : UP Election 2022: ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടിംഗ് ഇന്ന്; പശ്ചിമ യുപിയിലെ 58 മണ്ഡലങ്ങളിൽ വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം

"നിങ്ങളുടെ വോട്ട് എന്റെ അഞ്ച് വർഷത്തെ പ്രയത്നത്തിനുള്ള ആശംസയാണ്. നിങ്ങളുടെ വോട്ട് ഇവിടെ ഭയം കൂടാതെ ജീവിക്കാനുള്ള ഉറപ്പും കൂടിയാണ്" യോഗി തന്റെ വീഡിയോയിൽ കൂട്ടിച്ചേർത്തു.

എന്നാൽ യുപി മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ പിണറായി വിജയൻ രംഗത്തെത്തുകയും ചെയ്തു. യുപി ജനത ഉത്തർ പ്രദേശ് കേരളം പോലെ ആകാനാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി ട്വീറ്റലൂടെ യോഗി ആദിത്യനാഥിന് മറുപടി നൽകി. 

ALSO READ : ബിജെപിക്കെതിരെ ഭരണവിരുദ്ധ തരംഗമില്ല, അഞ്ച് സംസ്ഥാനങ്ങളിലും വിജയിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി

"യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യുപി കേരളമായി മാറിയാൽ, മികച്ച വിദ്യാഭ്യാസം. ആരോഗ്യ സേവനം, സാമൂഹിക ക്ഷേമം, ജീവിത നിലവാരം, ജാതി മതത്തിന്റെയും പേരിലുള്ള കൊലപാതകങ്ങൾ ഇല്ലാതാകും. ഇതാണ് യുപി ജനത ആഗ്രിക്കുന്നത്" പിണറായി വിജൻ യുപി മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു. 

അതേസമയം ഏഴ് ഘട്ടങ്ങളായി നടക്കുന്ന ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന് പുരോഗമിക്കുകയാണ്. 11 പശ്ചിമ യുപി ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News