UP Assembly Election 2022: ഉത്തര്‍ പ്രദേശില്‍ മാറ്റത്തിന്‍റെ തരംഗം, BJPയെ ഇല്ലാതാക്കുമെന്ന് SP അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്

ഉത്തര്‍ പ്രദേശില്‍ മാറ്റത്തിന്‍റെ തരംഗമാണ് അലയടിക്കുന്നത് എന്ന് SP അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്...  കഴിഞ്ഞ ദിവസം  പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേയിൽ 'വിജയ് രഥയാത്ര' നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു  അദ്ദേഹം.

Written by - Zee Malayalam News Desk | Last Updated : Nov 18, 2021, 01:10 PM IST
  • ഉത്തര്‍ പ്രദേശില്‍ മാറ്റത്തിന്‍റെ തരംഗമാണ് അലയടിക്കുന്നത് എന്ന് SP അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്
  • 2022ൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തീർച്ചയായും ഒരു മാറ്റമുണ്ടാകും", അഖിലേഷ് യാദവ് പറഞ്ഞു.
UP Assembly Election 2022: ഉത്തര്‍ പ്രദേശില്‍  മാറ്റത്തിന്‍റെ തരംഗം,  BJPയെ ഇല്ലാതാക്കുമെന്ന് SP അദ്ധ്യക്ഷന്‍  അഖിലേഷ് യാദവ്

New Delhi: ഉത്തര്‍ പ്രദേശില്‍ മാറ്റത്തിന്‍റെ തരംഗമാണ് അലയടിക്കുന്നത് എന്ന് SP അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്...  കഴിഞ്ഞ ദിവസം  പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേയിൽ 'വിജയ് രഥയാത്ര' നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു  അദ്ദേഹം.

"സംസ്ഥാനത്ത് മാറ്റത്തിന്‍റെ തരംഗമാണ് കാണുന്നത്.  അടുത്ത തിരഞ്ഞെടുപ്പില്‍  BJP തുടച്ചുനീക്കപ്പെടും, വരും ദിവസങ്ങളിൽ ഉത്തർപ്രദേശിൽ ഒരു മാറ്റം ഉണ്ടാകും, അത്  സമാധാനത്തിനുവേണ്ടിയായിരിക്കും.  2022ൽ നടക്കുന്ന നിയമസഭ  തിരഞ്ഞെടുപ്പില്‍  തീർച്ചയായും ഒരു മാറ്റമുണ്ടാകും",  അഖിലേഷ് യാദവ് (Akhilesh Yadav) പറഞ്ഞു. 

Also Read: PM Narendra Modi യുടെ C-130J Super Hercules Purvanchal Expressway -യില്‍ ലാന്‍ഡ്‌ ചെയ്തു, ചരിത്ര നേട്ടവുമായി ഉത്തര്‍ പ്രദേശ്‌ , ചിത്രങ്ങള്‍ കാണാം

341 കിലോമീറ്റർ ദൈർഘ്യമുള്ള  പൂർവാഞ്ചൽ  എക്‌സ്പ്രസ് വേ സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോൾ സമാജ്‌വാദി പാർട്ടിയാണ് ആരംഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു, 'പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേ ഇപ്പോഴും  അപൂർണ്ണമാണ്.  ലഖ്‌നൗവിനും ഡൽഹിക്കുമിടയിലുള്ള യാത്രാ സമയം കുറയ്ക്കാൻ പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേ നിർമ്മിക്കുക എന്നത് സമാജ്‌വാദി പാർട്ടിയുടെ സ്വപ്നമായിരുന്നു. അത് സമൃദ്ധിയുടെ ഒരു എക്‌സ്‌പ്രസ് വേ ആയിരുന്നു," അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

Also Read: Punjab Assembly Election 2022: പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കും, സിഖ് അനുകൂല മുഖം തേടി BJP

ഈ എക്‌സ്‌പ്രസ് വേ ബല്ലിയയിലൂടെ ബീഹാറുമായി ബന്ധിപ്പിക്കണം. സമാജ്‌വാദി പാർട്ടി സംസ്ഥാനത്ത്  സർക്കാർ രൂപീകരിക്കുമ്പോൾ,  യുവാക്കൾക്ക് മികച്ച സൗകര്യങ്ങളും  തൊഴിലവസരങ്ങളും നൽകും,"  SP അദ്ധ്യക്ഷന്‍ പറഞ്ഞു.  

മുഖ്യമന്ത്രി യോഗിയെ പരിഹസിച്ച് സംസ്ഥാനത്ത് കറങ്ങുന്നത് "കാളകളും ബുൾഡോസറുകളും” ആണെന്നും  അദ്ദേഹം പറഞ്ഞു. കൂടാതെ,  കാളകളെയും ബുൾഡോസറുകളെയും നിങ്ങള്‍ തുടച്ചുനീക്കില്ലേ? എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു.

Also Read: Mission UP 2022: ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ അമിത് ഷാ, നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ച

സംസ്ഥാനത്തെ റോഡുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്‌നവും അനധികൃത സ്വത്തുക്കൾ ബുൾഡോസറുകൾ തകർത്തുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദവും  ചൂണ്ടികാട്ടിയായിരുന്നു ഈ പരാമര്‍ശം.  

ഇന്ത്യയിലെ  ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശ്‌   നിയമസഭ തിരഞ്ഞെടുപ്പ്  ചൂടിലേയ്ക്ക് നീങ്ങുകയാണ്.   സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളായ  BJP, SP, BSP കോണ്‍ഗ്രസ്‌  എന്നിവ ശക്തമായി രംഗത്തുണ്ട്.  തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യ കക്ഷികളെ ഒപ്പം ചേര്‍ക്കുന്ന തിരക്കിലാണ് പാര്‍ട്ടികള്‍....  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News