UP Assembly Election 2022: ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, രാഷ്ട്രീയപ്രവേശനം സ്ഥിരീകരിച്ച് ED ജോയിന്‍റ് ഡയറക്ടര്‍ രാജേശ്വര്‍ സിംഗ്.
രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനസേവനം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹം ഭാവി പരിപാടികള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വൊളന്‍ററി റിട്ടയര്‍മെന്‍റിനുള്ള (VRS) തന്‍റെ അപേക്ഷ കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകരിച്ചതായാണ് രാജേശ്വര്‍ സിംഗ് അറിയിച്ചത്.
'പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ഇന്ത്യയെ ലോകശക്തിയും വിശ്വഗുരുവുമാക്കാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്, ഞാനും ഈ ദൗത്യത്തിൽ പങ്കാളിയാകുകയും നിര്‍ണ്ണായക സംഭാവന നൽകുകയും ചെയ്യും', രാജേശ്വര്‍ സിംഗ് പറഞ്ഞു.
Also Read: Goa Assembly Election 2022: പനാജിയില്‍ കളം മാറ്റി ശിവസേന, ഉത്പല്‍ പരീക്കറിനെ പിന്തുണയ്ക്കും
താന്‍ ഇതുവരെ നേടിയ അറിവുകള്‍ രാഷ്ട്രീയ പ്രവേശന വേളയില്‍ രാജ്യത്തിന് വേണ്ടിയും ജനങ്ങളെ സേവിക്കുന്നതിനായും വിനിയോഗിക്കുമെന്നും സിംഗ് ട്വീറ്റില്‍ പറഞ്ഞു. ദേശീയവാദത്തിലൂന്നിയ രാഷ്ട്രീയമാണ് രാജ്യസേവനത്തിന് അനിവാര്യമെന്നാണ് തന്‍റെ വിശ്വാസമെന്നും രാജേശ്വര്‍ സിംഗ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിച്ച സിംഗ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ സുൽത്താൻപൂർ നിയമസഭാ സീറ്റിൽ നിന്ന് BJP ടിക്കറ്റിൽ അദ്ദേഹം മത്സരിക്കുമെന്നാണ് ഒടുവില്‍ ലഭിച്ച സൂചനകള്‍.
Also Read: റാലികൾക്കും റോഡ് ഷോകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഫെബ്രുവരി 11 വരെ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഉത്തര്‍പ്രദേശ് പൊലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിരുന്ന രാജേശ്വര്‍ സിംഗ് 2007ലാണ് ഇ.ഡിയില്‍ ജോയിന്‍ ചെയ്യുന്നത്. 2ജി സ്‌പെക്ട്രം അഴിമതി, സഹാറ കേസ്, ഐ.എന്‍.എക്‌സ് മീഡിയ കേസ് തുടങ്ങി നിരവധി ഹൈ പ്രൊഫൈല്‍ കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായ ഉദ്യോഗസ്ഥനാണ് രാജേശ്വര്‍ സിംഗ്.
അതേസമയം, രാജേശ്വര്‍ സിംഗിന്‍റെ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം എത്തി. ട്വിറ്ററിലൂടെയായിരുന്നു ആരുടേയും പേര് പരാമര്‍ക്കാതെയുള്ള പ്രതികരണം.
"ബിജെപിയിൽ ചേരാൻ EDയിൽ നിന്ന് "VRS" എടുക്കുന്നത് പൂർണ്ണമായും ഉടമസ്ഥതയിലുള്ള ഉപസ്ഥാപനത്തിൽ നിന്ന് മാതൃ കമ്പനിയിലേക്ക് മാറുന്നതിന് തുല്യമാണ്," ചിദംബരം ട്വീറ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...