Union Budget 2024: ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല

Income tax slab: നിലവിൽ ആദായ നികുതിദായകർക്ക് ഇളവുകൾ നൽകിയിട്ടില്ല. ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഈടാക്കില്ല.

Written by - Zee Malayalam News Desk | Last Updated : Feb 1, 2024, 12:48 PM IST
  • ആദായനികുതി അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി
  • റീഫണ്ടുകളും വേഗത്തിൽ നൽകും
  • ജിഎസ്ടി കളക്ഷൻ ഇരട്ടിയായി
Union Budget 2024: ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല

ന്യൂഡൽഹി: പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് അവതരിപ്പിച്ചത്. ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. നിലവിലെ നിരക്കുകൾ തന്നെ തുടരും. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.

ടാക്സ് സ്ലാബുകളിൽ മാറ്റമില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. നിലവിൽ ആദായ നികുതിദായകർക്ക് ഇളവുകൾ നൽകിയിട്ടില്ല. ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഈടാക്കില്ല. ആദായനികുതി അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. റീഫണ്ടുകളും വേഗത്തിൽ നൽകും. ജിഎസ്ടി കളക്ഷൻ ഇരട്ടിയായി. ജിഎസ്ടിയോടെ പരോക്ഷ നികുതി സമ്പ്രദായം മാറിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ

പുതിയ റെയിൽവേ ഇടനാഴി സ്ഥാപിക്കും. നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും. വിമാനത്താവള വികസനം തുടരും. വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും. വ്യോമഗതാഗത മേഖല വിപുലീകരിക്കും. കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും.

ALSO READ: മൂന്ന് റെയിൽ ഇടനാഴികൾ, 40000 വന്ദേഭാരത് സ്റ്റൈൽ ബോഗികൾ, ബജറ്റിൽ റെയിൽവേയ്ക്ക് എന്ത്?

ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കി. 2014 ന് ശേഷം സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചുവെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി.

ആയുഷ്മാൻ ഭാരത് പദ്ധതി അങ്കൺവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും കൂടി ലഭ്യമാക്കി. കൂടുതൽ മെഡിക്കൽ കോളേജുകൾ യാഥാർഥ്യമാക്കും. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

Trending News