Chennai: DMKയുടെ യുവജനവിഭാഗം നേതാവും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിൻ ഉടന്‍തന്നെ മന്ത്രിസഭയില്‍ അംഗമാകും. ഡിസംബർ 14ന് നടക്കുന്ന തമിഴ്‌നാട് മന്ത്രിസഭ പുനസംഘടനയോടെയാണ് ഉദയനിധിയും മന്തിസഭയില്‍ അംഗമാകുക.
ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തില്‍നിന്നുള്ള എം.എൽ.എ ആയ ഉദയനിധി നിലവില്‍ പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാവാണ്. അദ്ദേഹത്തിന് യുവജനക്ഷേമം, കായിക വികസനം, സ്‌പെഷ്യൽ പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ വകുപ്പ് എന്നീ വകുപ്പുകൾ നല്‍കുമെന്നാണ് സൂചന. യുവാക്കളെയും അടുത്ത തലമുറയിലെ വോട്ടർമാരെയും ഉദയനിധിയിലേക്ക് കൊണ്ടുവരണമെങ്കിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന മേഖല നൽകണമെന്നാണ് പാര്‍ട്ടി നേതൃത്വം ചിന്തിക്കുന്നത്. അതിനാലാണ് ഈ വിഭാഗങ്ങള്‍ ഉദയനിധിയ്ക്കായി തിരഞ്ഞെടുത്തിരിയ്ക്കുന്നത്.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി കൂടിയായ ശിവ വി. മേയ്യനാഥനാണ് യുവജനക്ഷേമം, കായിക വികസനം എന്നീ വകുപ്പുകൾ നിലവില്‍ കൈകാര്യം ചെയ്യുന്നത്. സ്‌പെഷ്യൽ പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്നത് സ്റ്റാലിനാണ്. ചില മന്ത്രിമാരുടെ വകുപ്പുകളുടെ പുനഃസംഘടനയും അന്ന് നടക്കും.
Also Read: Cyber Attack: ഏറ്റവും വലിയ സൈബര്‍ തട്ടിപ്പ്, ഒറ്റ മിസ് കോളില്‍ തട്ടിയെടുത്തത് 50 ലക്ഷം
2019 മുതൽ ഡി.എം.കെയുടെ യുവജനവിഭാഗം നേതാവാണ് ഉദയനിധി. സ്റ്റാലിനും 1982 മുതൽ 2017 വരെ ഈ ചുമതല വഹിച്ചിരുന്നു. 2021ലാണ് ആദ്യമായി ഉദയനിധി എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ഉദയനിധിയോ സ്റ്റാലിനോ മന്ത്രിസഭയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പാർട്ടിയുടെ ഉന്നതാധികാര സമിതി ഇതിനകം തീരുമാനമെടുത്തിട്ടുണ്ട്.
അതേസമയം, ഉദയനിധി മന്ത്രിയാകുന്ന വാര്‍ത്ത പരന്നതോടെ വിമര്‍ശനവുമായിഎഐഎഡിഎംകെ നേതാക്കള്‍ രംഗത്തെത്തി. ഡിഎംകെ ഒരു കോർപ്പറേറ്റ് കമ്പനിയാണ് എന്നും ഉദയനിധിയെ സ്റ്റാലിൻ ഉടൻ മന്ത്രിയാക്കുമെന്നും ഇപിഎസ് വിമര്‍ശിച്ചു. DMK നേതാക്കൾക്ക് സ്വന്തമായി ഒരു കുടുംബമില്ലെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി അവസാന ശ്വാസം വരെ അക്ഷീണം പ്രവർത്തിക്കുമെന്നും പളനിസ്വാമി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...