പുൽവാമ (Pulwama): ജമ്മു കശ്മീരിലെ പുൽവാമ (Pulwama) ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ (Two terrorists) കൊല്ലപ്പെട്ടു. പുൽവാമയിലെ ടിക്കൻ പ്രദേശത്താണ് ഈ ഏറ്റുമുട്ടൽ നടന്നത്. ജമ്മു കശ്മീർ പൊലീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തീവ്രവാദികൾ ഇപ്പോഴും പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടോ എന്ന സംശയത്തിൽ സുരക്ഷാ സൈന്യം തിരച്ചിൽ നടത്തുകയാണ്.
Jammu & Kashmir: Two unidentified terrorists killed in an encounter with security forces at Tiken area of Pulwama. Operations still underway. More details awaited.
(Visuals deferred by unspecified time) pic.twitter.com/a7VFDynn1v
— ANI (@ANI) December 9, 2020
കൊല്ലപ്പെട്ട തീവ്രവാദികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷാ സേനയുടെ (Security Forces) പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഈ പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് സേന നടത്തിയ പരിശോധനയ്ക്കിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
Also read: Delhi Police ന്റെ പ്രത്യേക സെല്ല് 5 തീവ്രവാദികളെ അറസ്റ്റ് ചെയ്തു
പൊലീസും സി.ആര്‍.പി.എഫും (CRPF) സംയുക്തമായാണ് തീവ്രവാദികളെ തിരഞ്ഞത്. നേരത്തെ നാഗ്രോട്ട, ജമ്മു കശ്മീർ (Jammu Kashmir) എന്നിവിടങ്ങളിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ (Encounter) 4 തീവ്രവാദികളെ വധിച്ചിരുന്നു. ബാൻ ടോൾ പ്ലാസയ്ക്കടുത്തുള്ള ഒരു ബ്ലോക്കിൽ സുരക്ഷാ സേന നടത്തിയ പരിശോധനക്കിടെ തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച 4 തീവ്രവാദികലെയും സുരക്ഷാ സേന വധിക്കുകയായിരുന്നു.