Trending Quiz: കള്ളം പറ‍ഞ്ഞാൽ ശരീരത്തിന്റെ ഈ ഭാ​ഗം ചൂടാകും! ഏതാണെന്നറിയാമോ...?

General Knowledge Questions:  നാം കള്ളം പറയുമ്പോൾ നമ്മുടെ ശരീരത്തിൽ പിനോക്യോ പ്രഭാവം അനുഭവപ്പെടുന്നു. ഇത്...

Written by - Zee Malayalam News Desk | Last Updated : Apr 6, 2024, 05:35 PM IST
  • എന്നാൽ പറയുന്ന നമ്മൾ പലപ്പോഴും ശ്രദ്ധിക്കാത്ത, നമുക്ക് ശാരീരികമായി സംഭവിക്കുന്ന ഒരു മാറ്റമുണ്ട്. അതായത് നാം എപ്പോഴൊക്കെ കള്ളം പറയുന്നോ അപ്പോഴെല്ലാം നമ്മുടെ ശരീരത്തിലെ ഒരു അവയവം ചൂടാകുന്നുണ്ട്.
  • നാം അറിയില്ലെന്ന് മാത്രം. അതേക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഒപ്പം രസകരമായ മറ്റ് ചില വസ്തുതകളും നിങ്ങൾക്കീ ലേഖനത്തിലൂടെ വായിക്കാം.
Trending Quiz: കള്ളം പറ‍ഞ്ഞാൽ ശരീരത്തിന്റെ ഈ ഭാ​ഗം ചൂടാകും! ഏതാണെന്നറിയാമോ...?

കള്ളം പറയുന്നത് തെറ്റാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എങ്കിലും സാധാരണ മനുഷ്യരെ സംബന്ധിച്ച് സ്വന്തം നിലനിൽപ്പിന് വേണ്ടിയോ ഉറ്റവർക്ക് വേണ്ടിയോ ഒരു ചെറിയ കള്ളമെങ്കിലും പറയാത്തവർ ഉണ്ടികില്ല. എന്നാൽ  പറയുന്ന നമ്മൾ പലപ്പോഴും ശ്രദ്ധിക്കാത്ത, നമുക്ക് ശാരീരികമായി സംഭവിക്കുന്ന ഒരു മാറ്റമുണ്ട്. അതായത് നാം എപ്പോഴൊക്കെ കള്ളം പറയുന്നോ അപ്പോഴെല്ലാം നമ്മുടെ ശരീരത്തിലെ ഒരു അവയവം ചൂടാകുന്നുണ്ട്. നാം അറിയില്ലെന്ന് മാത്രം. അതേക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഒപ്പം രസകരമായ മറ്റ് ചില വസ്തുതകളും നിങ്ങൾക്കീ ലേഖനത്തിലൂടെ വായിക്കാം. 

1. നമ്മൾ കള്ളം പറയുമ്പോൾ ശരീരത്തിലെ ഏത് ഭാ​ഗമാണ് ചൂടാകുന്നത്?

ഉത്തരം: സയൻസ് ഡെയ്ലി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം നാം കള്ളം പറയുമ്പോൾ നമ്മുടെ ശരീരത്തിൽ പിനോക്യോ പ്രഭാവം അനുഭവപ്പെടുന്നു. ഇത് മൂക്കിന് ചുറ്റുമുള്ള പരിക്രമണപേശികളുടെ ഊഷ്മാവ് വർദ്ധിപ്പിക്കുകയും മൂക്കിന്റെ അറ്റം ചൂടാക്കുകയും മുഖത്തിന്റെ മറ്റ് ഭാ​ഗങ്ങൾ തണുത്ത അവസ്ഥയിലാകാനും കാരണമാകുന്നു.

2. നിറം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഈ നദിയെ അറിയുമോ?

ഉത്തരം:  അമേരിക്കയിലെ ഫ്ലോറിഡയിൽ സ്ഥിതി ചെയ്യുന്ന ക്രിസ്റ്റൽ നദി കാലാകാലങ്ങളിൽ അതിന്റെ നിറം മാറിക്കൊണ്ടിരിക്കുന്നു. 

3. നായയെ ദേഷ്യം പിടിപ്പിക്കുന്ന നിറമേത്?

ALSO READ: കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷൻ: മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം; കരട് ചട്ടമിറക്കി കേന്ദ്രം

ഉത്തരം: കറുത്ത നിറം കാണുമ്പോൾ നായകളിൽ അസ്വസ്ഥത ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. 

4. ദിവസവും ആപ്പിൾ കഴിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ് ആരോ​ഗ്യത്തോടെ നിലനിർത്തുന്നത്? 

ഉത്തരം: ദിവസവും ആപ്പിൾ കഴിക്കുന്നത് നമ്മുടെ കരളിനെ ആരോ​ഗ്യത്തോടെ നിലനിർത്തും. 

5. ഇന്ത്യയിൽ 190 രൂപയുടെ ഒരു നാണയം തയ്യാറാക്കാൻ എത്ര രൂപ ചിലവ് വരുമെന്ന് അറിയുമോ?

ഉത്തരം: ഇന്ത്യയിൽ 10രൂപ നാണയം നിർമ്മിക്കാൻ 3 രൂപ ചിലവ് വരുമെന്നാണ് ലഭിക്കുന്ന വിവരം. 

6. മുന്തിരി കൃഷിക്ക് പ്രശസ്തമായ ഇന്ത്യയിലെ ന​ഗരം ഏതെന്നറിയുമോ? 

ഉത്തരം:  ഇന്ത്യയിലെ നാസിക് ന​ഗരം മുന്തിരി കൃഷിക്ക് വളരെ പ്രശസ്തമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2h

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News