Air pollution in India: അന്തരീക്ഷ മലിനീകരണം, ഡൽഹിയില്‍ ആളുകളുടെ ആയുസ്സ് 12 വർഷം കുറയുമെന്ന് പഠനം!!

Air pollution in India:  രാജ്യത്തെ ജനസംഖ്യയുടെ 67.4% ആളുകളും താമസിക്കുന്നത് മലിനീകരണ തോത് രാജ്യത്തിന്‍റെ സ്വന്തം ദേശീയ വായു ഗുണനിലവാര മാനദണ്ഡമായ 40 മൈക്രോഗ്രാം ക്യൂബിക് മീറ്ററിൽ കവിഞ്ഞുള്ള പ്രദേശങ്ങളിലാണ് എന്നാണ് പഠനത്തില്‍ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 30, 2023, 12:08 PM IST
  • ലോകാരോഗ്യ സംഘടന (WHO) കണക്കാക്കുന്ന നിശ്ചിത പരിധിക്ക് മുകളിലാണ് പ്രദേശത്തെ മലിനീകരണം എങ്കില്‍ അത് ആ പ്രദേശത്തെ ആളുകളുടെ ആയുസിനെ സാരമായി ബാധിക്കും എന്നാണ് പഠനത്തില്‍ പറയുന്നത്.
Air pollution in India: അന്തരീക്ഷ മലിനീകരണം, ഡൽഹിയില്‍ ആളുകളുടെ ആയുസ്സ് 12 വർഷം കുറയുമെന്ന് പഠനം!!

Delhi Air Polution: ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഡൽഹിയാണെന്ന് കണ്ടെത്തി പുതിയ പഠനം.  ഡല്‍ഹിയില്‍ വായു മലിനീകരണം ഇത്തരത്തില്‍ ഉയര്‍ന്ന അവസ്ഥയില്‍ നില കൊള്ളുന്നത്‌ ഡല്‍ഹിയില്‍ താമസിക്കുന്നവരുടെ ആയുസിനെ സാരമായി ബാധിക്കും എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് അടുത്തിടെ നടത്തിയ പഠനം പുറത്തു വിട്ടിരിയ്ക്കുന്നത്. 

Also Read:  Sawan Purnima 2023: ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയ്ക്കുണ്ട് ഏറെ പ്രത്യേകതകള്‍

അതായത്, ലോകാരോഗ്യ സംഘടന (WHO) കണക്കാക്കുന്ന  നിശ്ചിത പരിധിക്ക് മുകളിലാണ് പ്രദേശത്തെ മലിനീകരണം എങ്കില്‍ അത് ആ പ്രദേശത്തെ ആളുകളുടെ ആയുസിനെ സാരമായി ബാധിക്കും എന്നാണ് പഠനത്തില്‍ പറയുന്നത്.  അതായത് ഡല്‍ഹിയിലെ മലിനീകരണ തോത് കുറയുന്നില്ല എങ്കില്‍ ഡല്‍ഹിയില്‍ താമസിക്കുന്നവരുടെ ആയുസ് 11.9 വർഷം കുറയും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

Also Read:   Article 370 SC Hearing: ജമ്മു കശ്മീരിന് സംസ്ഥാന പദവി എപ്പോള്‍ ലഭിക്കും? തിരഞ്ഞെടുപ്പ് എന്ന് നടക്കും? സുപ്രീം കോടതിയ്ക്ക് ഉത്തരം നല്‍കി കേന്ദ്രം
 
ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്‌സ് (AQLI) പ്രകാരം,  ഇന്ത്യയിലെ 1.3 ബില്യൺ ആളുകളും താമസിക്കുന്നത് മലിനീകരണം സംബന്ധിച്ച ലോകാരോഗ്യ സംഘടന കണക്കാക്കുന്ന നിശ്ചിത പരിധിക്ക് മുകളിലുള്ള പ്രദേശങ്ങളിലാണ്‌ എന്നാണ്.  അതായത്, രാജ്യത്തെ ജനസംഖ്യയുടെ 67.4% ആളുകളും താമസിക്കുന്നത് മലിനീകരണ തോത് രാജ്യത്തിന്‍റെ സ്വന്തം ദേശീയ വായു ഗുണനിലവാര മാനദണ്ഡമായ 40 മൈക്രോഗ്രാം ക്യൂബിക് മീറ്ററിൽ കവിഞ്ഞുള്ള പ്രദേശങ്ങളിലാണ് എന്നാണ് പഠനത്തില്‍ പറയുന്നത്. 

എയർ ക്വാളിറ്റി ലൈഫ് ഇൻഡക്‌സ് ( Air Quality Life Index - AQLI) അനുസരിച്ച്, ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണ് ഡൽഹി. നിലവിലെ മലിനീകരണം തുടര്‍ന്നും നിലനിൽക്കുകയാണ് എങ്കില്‍ രാജ്യത്തെ 18 ദശലക്ഷം നിവാസികളുടെ ആയുർദൈർഘ്യം ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശിത പരിധിയെ അപേക്ഷിച്ച് ശരാശരി 11.9 വർഷവും ആപേക്ഷികമായി 8.5 വർഷവും കുറയുമെന്ന് പഠനത്തില്‍ പറയുന്നു. ..!!

ഇന്ത്യയിലെ ഏറ്റവും മലിനീകരണം കുറഞ്ഞ ജില്ലയുടെ അവസ്ഥ എന്താണ്?     
 
പഠനം പറയുന്നതനുസരിച്ച് ഇന്ത്യയിലെ ഏറ്റവും അന്തരീക്ഷ മലിനീകരണം കുറഞ്ഞ ജില്ലയാണ്  പഞ്ചാബിലെ പത്താൻകോട്ട്. എന്നാല്‍, ഈ ജില്ലയുടെ അവസ്ഥയും അന്തരീക്ഷ മലിനീകരണത്തിന്‍റെ കാര്യത്തില്‍ ഒട്ടും മെച്ചമല്ല. ഈ പ്രദേശത്തും ലോകാരോഗ്യ സംഘടനയുടെ പരിധിയേക്കാൾ ഏഴിരട്ടി ഉയർന്ന സൂക്ഷ്മകണിക മലിനീകരണമുണ്ട്. നിലവിലെ നില തുടർന്നാൽ, ഇവിടെയും ആളുകളുടെ ആയുർദൈർഘ്യം 3.1 വർഷം കുറയുമെന്നും പഠനം പറയുന്നു.

വര്‍ഷം മുന്നോട്ടു പോകുന്തോറും കണികാ മലിനീകരണം ഏറെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും 1998 മുതൽ 2021 വരെ ഇന്ത്യയിലെ ശരാശരി വാർഷിക കണികാ മലിനീകരണം 67.7 ശതമാനം വര്‍ദ്ധിച്ചുവെന്നും ഇത് ശരാശരി ആയുർദൈർഘ്യം 2.3 വർഷമായി കുറച്ചെന്നും റിപ്പോർട്ട് പറയുന്നു. 2013 മുതൽ 2021 വരെ ലോകത്ത് ഉണ്ടായ മലിനീകരണത്തിന്‍റെ 59.1 ശതമാനത്തിനും ഉത്തരവാദി ഇന്ത്യയാണെന്നും അതിൽ പറയുന്നു...!!

അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് വടക്കേ ഇന്ത്യയിലാണ്. അന്തരീക്ഷ മലിനീകരണം ഇതേ നില തുടര്‍ന്നാല്‍ ഏകദേശം  52 കോടി 12 ലക്ഷം ആളുകളുടെ അല്ലെങ്കിൽ രാജ്യത്തെ ജനസംഖ്യയുടെ 38.9% ആളുകളുടെ ആയുസ്സ് ശരാശരി എട്ട് വർഷം കുറയും...!! ഈ പ്രദേശത്തെ മലിനീകരണത്തിന് കാരണം ഇവിടത്തെ ജനസാന്ദ്രത രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയാണ് എന്നതാണ്. അതായത് വാഹന, പാർപ്പിട, കാർഷിക സ്രോതസ്സുകളിൽ നിന്ന് കൂടുതൽ മലിനീകരണം ഉണ്ടാകുന്നതായി പഠനം പറയുന്നു.   

ആഗോള തലത്തിലുള്ള വായു മലിനീകരണത്തിന്‍റെ മുക്കാൽ ഭാഗവും ബംഗ്ലദേശ്, ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, നൈജീരിയ, ഇന്തോനേഷ്യ എന്നീ ആറ് രാജ്യങ്ങളില്‍ പ്രകടമാണ് എന്നാണ് പഠനത്തില്‍ പറയുന്നത്. മലിനവായു ശ്വസിക്കുന്നതിനാൽ ആളുകൾക്ക് അവരുടെ ജീവിതത്തിന്‍റെ 1 മുതൽ 6 വർഷം വരെ നഷ്ടപ്പെടും...!

അതേസമയം, അന്തരീക്ഷ മലിനീകരണത്തിനെതിരെ പോരാടാന്‍ സർക്കാർ 2019-ൽ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം (NCAP) ആരംഭിച്ചിരുന്നു. ദേശീയ തലത്തിൽ 2017 നെ അപേക്ഷിച്ച് 2024 ഓടെ കണികാ മലിനീകരണം 20 മുതൽ 30 ശതമാനം വരെ കുറയ്ക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News