ന്യൂഡൽഹി: ടെസ്ലക്ക് വേണമെങ്കിൽ കാർ ഇന്ത്യയിൽ നിർമ്മിക്കാമെന്നും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കാർ ഇറക്കുമതി സംബന്ധിച്ച് ടെസ്ല ചൂണ്ടിക്കാണിച്ച ഇന്ത്യയിലെ നികുതിയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
" ഇലോൺ മസ്കിനോടുള്ള അഭ്യർഥന വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച് വിൽക്കുക എന്നുള്ളതാണ്." അതിന് തക്കവണ്ണം എല്ലാ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ലഭ്യമാക്കും. എന്നാൽ നിർമ്മാണം ചൈനയിൽ നിന്നാണെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: വ്യാജവാർത്ത, രാജ്യസുരക്ഷയ്ക്ക് ഭീഷണി; 16 യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ
വാഹനങ്ങൾ ഇവിടെ നിന്നും കയറ്റുമതി ചെയ്യാനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ട്. തുറമുഖങ്ങളും സജീവമാണെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.അതേസമയം രാജ്യത്തെ ഉയർന്ന നികുതി കണക്കിലെടുത്താണ് ഇന്ത്യയിൽ ഉത്പാദനം നടത്താൻ ആഗ്രഹിക്കാത്തത് എന്നായിരുന്നു ആദ്യം ടെസ്ല വ്യക്തമാക്കിയത്.
2021 അവസാനത്തോടെയെങ്കിലും കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം രാജ്യത്ത് അവതരിപ്പിക്കും എന്ന് വാഹന പ്രേമികളും പ്രതീക്ഷിച്ചിരുന്നെങ്കിലും. ഇതുണ്ടായില്ല. മാത്രമല്ല ഇത് സംബന്ധിച്ച് പിന്നീട് ചർച്ചകളും കാര്യമായി നടന്നില്ലെന്നാണ് സൂചന.
Also Read: LIC IPO : എൽഐസിയുടെ പ്രഥമ ഒഹരിവില 902-949 രൂപ; പ്രാഥമിക വിൽപന 21,000 കോടി രൂപയ്ക്ക്
60 ശതമാനം മുതൽ 100 ശതമാനം വരെയാണ് നിലവിൽ രാജ്യത്തെ ഇറക്കുമതി തീരുവ. അതായത് 40,000 അമേരിക്കൻ ഡോളറെങ്കിലും ചിലവാകും ടെസ്ലക്ക് കാറുകൾ ഇറക്കുമതി ചെയ്യാൻ. ഇത് കുറക്കനായി നികുതി 40 ശതമാനമാക്കി ചുരുക്കാൻ നേരത്തെ ടെസ്ല ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...