Temperature: രാജ്യം കടുത്ത ചൂടിലേക്ക്; അടുത്ത അഞ്ച് ദിവസം താപനില ഉയരും, കേരളത്തിലും ജാഗ്രത

Temperature alert: ബിഹാർ, ഒഡിഷ, ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ചില മേഖലകളിൽ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. 

Written by - Zee Malayalam News Desk | Last Updated : Apr 8, 2023, 09:25 PM IST
  • വിവിധ പ്രദേശങ്ങളിൽ 2-4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
  • സംസ്ഥാനത്ത് ഇനിയും ചൂട് ഉയരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
  • സംസ്ഥാനത്ത് വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Temperature: രാജ്യം കടുത്ത ചൂടിലേക്ക്; അടുത്ത അഞ്ച് ദിവസം താപനില ഉയരും, കേരളത്തിലും ജാഗ്രത

ന്യൂഡൽഹി: രാജ്യം വരും ദിവസങ്ങളിൽ നേരിടാൻ  പോകുന്നത് കനത്ത ചൂടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പിൽ പറയുന്നത്. 

ബിഹാർ, ഒഡിഷ, ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിൽ ചൂട് ഉയർന്നേക്കും. ഇവിടങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പിൽ പറയുന്നുണ്ട്. കേരളത്തിലെ താപനിലയിൽ ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മറ്റ് സംസ്ഥാനങ്ങളുടെ ഉയർന്ന താപനിലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും കേരളത്തിൽ കാര്യമായ മാറ്റങ്ങൾ രേഖപ്പെടുത്താൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പങ്കുവെച്ച ട്വീറ്റ് വ്യക്തമാക്കുന്നത്. 

ALSO READ: കേരളം സഹായം ചോദിച്ചു, കേന്ദ്ര ഏജൻസികൾ പ്രതിയെ പിടിച്ചുകൊടുത്തു: വി.മുരളീധരൻ

അതേസമയം, സംസ്ഥാനത്ത് ഇനിയും ചൂട് ഉയരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപസൂചിക 55 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുമെന്നും അപകടകരമായ രീതിയിൽ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്നും കുസാറ്റിൻറെ കാലാവസ്ഥാ പഠന വകുപ്പ് മുന്നറിയിപ്പ് നൽകി. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളോട് ജാ​ഗ്രത പാലിക്കാൻ നിർദേശമുണ്ട്. പകൽ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും നിർജലീകരണവും സൂര്യാതപവും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

സംസ്ഥാനത്ത് വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണം അറിയിച്ചിട്ടുണ്ടെങ്കിലും താപനില ഉയർന്നു നിൽക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മീ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അടുത്ത മൂന്ന് ദിവസം കൂടി വേനൽമഴ തുടരുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News