Kerala Weather: വേനൽ മഴയ്ക്കിടയിലും സംസ്ഥാനത്ത് ചൂട് ഇനിയും വർധിക്കുമെന്ന് മുന്നറിയിപ്പ്

Heat increse in Kerala: പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് അപകടകരമായ രീതിയിൽ ചൂട് വർധിക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

Written by - Zee Malayalam News Desk | Last Updated : Apr 8, 2023, 04:47 PM IST
  • പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ താപസൂചിക 58 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ
  • കുസാറ്റിന്‍റെ കാലാവസ്ഥാ പഠന വകുപ്പാണ് ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
Kerala Weather: വേനൽ മഴയ്ക്കിടയിലും സംസ്ഥാനത്ത് ചൂട് ഇനിയും വർധിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും വർധിക്കുമെന്ന് മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ താപസൂചിക 55 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ ഉയരുമെന്നാണ് മുന്നറിയിപ്പ്. താപനില, അന്തരീക്ഷ ഈര്‍പ്പം എന്നിവയെ അടിസ്ഥാനമാക്കി അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് താപസൂചിക.

പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് അപകടകരമായ രീതിയിൽ ചൂട് വർധിക്കാൻ സാധ്യത. ഈ മേഖലകളില്‍ താപസൂചിക 58 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. കുസാറ്റിന്‍റെ കാലാവസ്ഥാ പഠന വകുപ്പാണ് ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ALSO READ: Kerala weather today: സംസ്ഥാനത്ത് രണ്ട് ജില്ലകളിലൊഴികെ ഞായറാഴ്ച വരെ പരക്കെ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളോട് ജാ​ഗ്രത പാലിക്കാൻ നിർദേശമുണ്ട്. ഈ ദിവസങ്ങളിൽ പകല്‍ സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ പകല്‍ സമയത്തെ താപനില 35 ഡിഗ്രിസെല്‍ഷ്യസിനും 38 ഡിഗ്രിസെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.

താപസൂചികപ്രകാരം 52 ഡിഗ്രിസെല്‍ഷ്യസ് മുതല്‍ 54 ഡിഗ്രിസെല്‍ഷ്യസ് വരെയായിരിക്കും ഈ പ്രദേശങ്ങളില്‍ അനുഭവവേദ്യമാകുന്ന ചൂട്. അതേസമയം സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണം അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 ഡിഗ്രിവരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. വരുന്ന മൂന്ന് ദിവസം കൂടി വേനല്‍മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News