ചെന്നൈ: തമിഴ്നാട്ടിൽ പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് (40) മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സേലം ചെക്ക്പോസ്റ്റിൽ വച്ച് പൊലീസ് ഒരു മണിക്കൂറോളം മുരുകേശനെ മർദിച്ചതായാണ് റിപ്പോർട്ടുകൾ. ലാത്തി ഉപയോഗിച്ച് റോഡിലിട്ട് ഇയാളെ പൊലീസുകാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
മർദനത്തിൽ യുവാവിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. റോഡിലിട്ട് മർദിച്ച ശേഷം പൊലീസ് വാഹനത്തിൽ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്.
Updating...