Ayodhya Rama Temple: ‘സൂര്യ തിലകം നെറ്റിയിൽ ചാർത്തി രാംലല്ല; നിമിഷങ്ങൾ മാത്രമുള്ള ചടങ്ങിന് സാക്ഷിയായത് പതിനായിരങ്ങൾ

Ram Navami: കൃത്യം 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തിൽ പതിഞ്ഞത്. ഏഴര സെന്റി മീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിഞ്ഞത്. ദേശീയ മാധ്യമങ്ങൾ അടക്കം വാർത്ത റിപ്പോർട്ട്‌ ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Apr 17, 2024, 09:59 PM IST
  • സൂര്യരശ്മികൾ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് നേരിട്ട് പ്രവേശിക്കാത്തതിനാൽ കണ്ണാടികളിലൂടെയും ലെൻസുകളിലൂടേയും മറ്റും ആണ് രാമന്റെ നെറ്റിയിലേക്ക് സുര്യരശ്മികൾ എത്തിച്ചത്.
  • ഇതിന് പിന്നിൽ റുർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും മറ്റൊരു സ്ഥാപനത്തിലെയും ശാസ്ത്രജ്ഞരുടെ സംഘമായിരുന്നു പ്രവർത്തിച്ചത്.
Ayodhya Rama Temple: ‘സൂര്യ തിലകം നെറ്റിയിൽ ചാർത്തി രാംലല്ല; നിമിഷങ്ങൾ മാത്രമുള്ള ചടങ്ങിന് സാക്ഷിയായത് പതിനായിരങ്ങൾ

രാമനവമി ദിനത്തിൽ അയോധ്യ രാമ ക്ഷേത്രത്തിൽ സൂര്യതിലകം നെറ്റിയിൽ ചാർത്തി രാംലല്ല. ഈ അത്യപൂർവ്വ ദർശനത്തിനായി പതിനായിരക്കണക്കിന് വിശ്വാസികളാണ് അയോധ്യ രാമക്ഷേത്രത്തിൽ എത്തിയത്. കൃത്യം 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തിൽ പതിഞ്ഞത്. ഏഴര സെന്റി മീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിഞ്ഞത്. ദേശീയ മാധ്യമങ്ങൾ അടക്കം വാർത്ത റിപ്പോർട്ട്‌ ചെയ്തു. 

സൂര്യരശ്മികൾ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക്  നേരിട്ട് പ്രവേശിക്കാത്തതിനാൽ കണ്ണാടികളിലൂടെയും ലെൻസുകളിലൂടേയും മറ്റും ആണ് രാമന്റെ നെറ്റിയിലേക്ക് സുര്യരശ്മികൾ എത്തിച്ചത്. ഇതിന് പിന്നിൽ റുർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും മറ്റൊരു സ്ഥാപനത്തിലെയും ശാസ്ത്രജ്ഞരുടെ സംഘമായിരുന്നു പ്രവർത്തിച്ചത്. ആദ്യം സൂര്യരശ്മികളെ ക്ഷേത്രത്തിന്റെ മുകൾ നിലയിലുള്ള കണ്ണാടിയിൽ പതിപ്പിച്ചു. ശേഷം അവിടെ നിന്നും മൂന്നു ലെൻസുകളുടെ സഹായത്തോടെ രണ്ടാം നിലയിലുള്ള മറ്റൊരു കണ്ണാടിയിലേക്ക് പതിപ്പിച്ചു.

ALSO READ: ഇന്ത്യയിലെ മീൻ കൊതിയന്മാർ ഇവർ! ഏറ്റവും കൂടുതൽ മത്സ്യവിഭവം കഴിക്കുന്നവരുള്ള സംസ്ഥാനം ഇത്

ഇതിനുശേഷമാണ് രാമന്റെ വിഗ്രഹത്തിലേക്ക് സൂര്യഗ്രഹണങ്ങൾ പതിപ്പിച്ചത്. ശ്രീരാമന്റെ പിറവിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സൂര്യതിലക്.  വലിയ രീതിയിലുള്ള തയ്യാറെടുപ്പുകൾ ആണ് രാമനവമി ആഘോഷങ്ങൾക്കായി അയോധ്യയിൽ നടത്തിയത്. നൂറോളം എൽഇഡി സ്ക്രീനുകളിലൂടെയാണ് ചടങ്ങ് വിശ്വാസികൾക്ക് ക്ഷേത്രത്തിൽ ദൃശ്യമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News