UPSC CSE Result 2023: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് നേടി ആദിത്യ ശ്രീവാസ്തവ, നാലാം റാങ്ക് മലയാളിക്ക്‌

Civil Services Final result: 2022ൽ 121-ാം റാങ്ക് നേടിയ സിദ്ധാർഥ് നിലവിൽ ഐപിഎസ് ട്രെയിനിങ്ങിലാണ്. സിദ്ധാർഥിന്റെ നാലാം സിവിൽ സർവീസ് നേട്ടമാണിത്.

Written by - Zee Malayalam News Desk | Last Updated : Apr 16, 2024, 03:52 PM IST
  • മലയാളികളായ വിഷ്ണു ശശികുമാർ മുപ്പത്തിയൊന്നാം റാങ്കും അർച്ച പിപി നാൽപ്പതാം റാങ്കും രമ്യ ആർ നാൽപ്പത്തിയ‍ഞ്ചാം റാങ്കും നേടിയിട്ടുണ്ട്
  • കസ്തൂരി ഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോ‍ർജ് (93), ജി ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133) എന്നിവരാണ് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ മറ്റ് മലയാളികൾ
UPSC CSE Result 2023: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് നേടി ആദിത്യ ശ്രീവാസ്തവ, നാലാം റാങ്ക് മലയാളിക്ക്‌

ന്യൂഡൽഹി: സിവിൽ സർവീസ് 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറാണ് നാലാം റാങ്ക് നേടിയത്. 2022ൽ 121-ാം റാങ്ക് നേടിയ സിദ്ധാർഥ് നിലവിൽ ഐപിഎസ് ട്രെയിനിങ്ങിലാണ്. സിദ്ധാർഥിന്റെ നാലാം സിവിൽ സർവീസ് നേട്ടമാണിത്.

മലയാളികളായ വിഷ്ണു ശശികുമാർ മുപ്പത്തിയൊന്നാം റാങ്കും അർച്ച പിപി നാൽപ്പതാം റാങ്കും രമ്യ ആർ നാൽപ്പത്തിയ‍ഞ്ചാം റാങ്കും നേടിയിട്ടുണ്ട്. കസ്തൂരി ഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോ‍ർജ് (93), ജി ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133) എന്നിവരാണ് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ മറ്റ് മലയാളികൾ.

ALSO READ: സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; പാലാ സ്വദേശിനിക്ക് ആറാം റാങ്ക്; ആദ്യ നാല് സ്ഥാനങ്ങൾ പെൺകുട്ടികൾക്ക്

മെയ് ഇരുപതിനാണ് പ്രിലിംസ് പരീക്ഷ നടത്തിയത്. സെപ്തംബറിൽ മെയിൻ പരീക്ഷയും നടത്തി. മെയിൻ പരീക്ഷയിൽ വിജയിച്ചവർക്ക് ജനുവരി രണ്ട് മുതൽ ഏപ്രിൽ ഒമ്പത് വരെയായിരുന്നു അഭിമുഖം. സിവിൽ സർവീസ് പരീക്ഷാ ഫലം അറിയുന്നതിന് യു പി എസ് സിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ https://upsc.gov.in/ സന്ദർശിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News